ഉച്ചക്കുശേഷം ഒ.പി നടത്താൻ ഡോക്ടർ നിയമനത്തിന്​ അനുമതി

മഞ്ചേരി: സർക്കാർ ആശുപത്രികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നതി‍​െൻറ ഭാഗമായി വൈകീട്ട് ആറുവരെ ഒ.പി നടത്തുന്നതിന് കൂടുതൽ ഡോക്ടർമാരെ നിയമിക്കാൻ തദ്ദേശഭരണ വകുപ്പി‍​െൻറ അനുമതി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ഡോക്ടർ, നഴ്സ് നിയമത്തിന് അനുമതി നൽകിയത്. ഡോക്ടർമാരെ ജില്ലാടിസ്ഥാനത്തിൽ കലക്ടർ, ഡി.എം.ഒ, എൻ.ആർ.എച്ച്.എം പ്രോഗ്രാം മാനേജർ എന്നിവർ ചേർന്ന സമിതിയാണ് ഇൻറർവ്യൂ നടത്തി തെരഞ്ഞെടുക്കുക. അതത് തദ്ദേശ സ്ഥാപനങ്ങൾക്ക് ഇൻറർവ്യൂ നടത്തി ഡോക്ടർമാരെ കണ്ടെത്താനാകില്ല. നിലവിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒന്നുവരെയും ഉച്ച ഒന്ന് മുതൽ വൈകീട്ട് ആറുവരെയുമാണ് ഒ.പി നടത്താൻ സർക്കാർ നിശ്ചയിച്ച സമയം. എന്നാൽ, ഉച്ചവരെയാണിത് നടക്കുന്നത്. വൈകീട്ട് ആറുവരെ ഒ.പി നടത്താനായി മാത്രമേ അധികമായി ഡോക്ടർമാരെയും നഴ്സുമാരെയും നിയമിക്കാൻ പാടുള്ളൂവെന്നും തദ്ദേശവകുപ്പ് ജോയൻറ് സെക്രട്ടറി ഉത്തരവിൽ വ്യക്തമാക്കി. താലൂക്ക് ആശുപത്രികളിലും വേണമെങ്കിൽ ഡോക്ടറെയും പാരാമെഡിക്കൽ സ്റ്റാഫിനെയും നിയമിക്കാം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും സാമൂഹികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് സർക്കാറി​െൻറ ആരോഗ്യനയത്തിൽ വിശദീകരിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.