പൂക്കോട്ടുംപാടം ആയുർവേദ ആശുപത്രിയിൽ വാട്ടര്‍ ഡിസ്പെൻസറി സ്ഥാപിച്ചു

പൂക്കോട്ടുംപാടം: ദുബൈ കെ.എം.സി.സി നിലമ്പൂർ മണ്ഡലം കമ്മിറ്റി പൂക്കോട്ടുംപാടം ആയുർവേദ ആശുപത്രിയിൽ കുടിവെള്ള ഡിസ്പെൻസറി സ്ഥാപിച്ചു. അന്തരിച്ച മുസ്തഫ കോക്കേഞ്ചേരി ചുങ്കത്തറയുടെ സ്മരണക്ക് നടപ്പാക്കുന്ന 'കാരുണ്യവർഷം-2018' പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഡിസ്പെൻസർ സ്ഥാപിച്ചത്. പി.വി. അബ്ദുൽ വഹാബ് എം.പി ഡിസ്പൻസറി സമർപ്പിച്ചു. അമരമ്പലം പഞ്ചായത്ത് പ്രസിഡൻറ് സുജാത അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം സറീന മുഹമ്മദലി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് നൊട്ടത്ത് മുഹമ്മദ്, ഭാരവാഹികളായ അബ്ദുറഹിമാൻ പാറശ്ശേരി, ജമാൽ പുള്ളിയിൽ, മുജീബ് റഹ്മാൻ എടക്കര, അഷ്റഫ് പരി, പി.എം. സീതിക്കോയ തങ്ങൾ, അൻവർ സാദത്ത് കൈനോട്ട്, അഷ്റഫ് മുണ്ടശ്ശേരി, വി.പി. അബ്ദുൽ കരീം, വി.കെ. അനന്തകൃഷ്ണൻ, ഗോപാലൻ തരിശ്, എൻ. കുഞ്ഞാപ്പ, എന്‍. അബ്ദുല്‍ മജീദ്, ഫവാസ് ചുള്ളിയോട് എന്നിവർ സംസാരിച്ചു. ഫോട്ടോ ppm2 ദുബൈ കെ.എം.സി.സി നിലമ്പൂർ മണ്ഡലം കമ്മിറ്റി പൂക്കോട്ടുംപാടത്ത് സ്ഥാപിച്ച കുടിവെള്ള ഡിസ്പെൻസറി പി.വി. അബ്ദുൽ വഹാബ് എം.പി സമർപ്പണം നടത്തുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.