എടവണ്ണ: ഒതായി ചാത്തല്ലൂർ വെൽഫയർ കമ്മിറ്റി ജിദ്ദ, മറ്റു സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ബോധവത്കരണക്ലാസ്സുകൾ സംഘടിപ്പിച്ചു. റിട്ട. പൊലീസ് സൂപ്രണ്ട് പി.വി. മൂസ ഉദ്ഘാടനം ചെയ്തു. അക്വാപോണിക്സ്, ഹൈഡ്രോ പോണിക്സ് എന്നിവയിൽ പരിശീലനം നൽകി. അക്വാപോണിക്സ് ഫാർമേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ ഡിൻറിസ്റ്റ് തോമസ്, വി.എ.പി.എഫ്.എ ജില്ല പ്രസിഡൻറ് സുബ്രഹ്മണ്യൻ, കുഞ്ഞുമുഹമ്മദ് എന്നിവർ ക്ലാസിന് നേതൃത്വം നൽകി. നിയമ ബോധവത്കരണ ക്ലാസിന് റിട്ട. പൊലീസ് സൂപ്രണ്ട് പി. അബ്ദുൽ ഹമീദ്, കൃഷിയും കൃഷിഭവനും എന്ന വിഷയത്തിൽ കൃഷി ഓഫിസർ കെ. സുബൈർ ബാബു എന്നിവർ ക്ലാസെടുത്തു. രക്ഷാധികാരി സുൽഫിക്കർ കാഞ്ഞിരാല അധ്യക്ഷത വഹിച്ചു. ഉബൈദ് ചെമ്പകത്ത്, കെ. നൗഫൽ ബാബു, നിയാസ്, കെ.സി. അൻവർ, പി.സി. റഷീദ്, സാബിക്, മറ്റു സന്നദ്ധ സംഘടന ഭാരവാഹികളായ പി.പി. അബ്ദുൽ വഹാബ്, പി.വി. ശരീഫ്, ഷൂക്കൂർ കാഞ്ഞങ്ങാട്, ജുനൈസ് കഞ്ഞിരാല, അബൂബക്കർ കാഞ്ഞിരാല, ലത്തീഫ് പുലികുന്നൻ, സമദ്, സി.എച്ച്. സലിം, പി.പി. മാനു, കെ.സി. റഷീദ്, എടപ്പറ്റ ഇബ്രാഹിം എന്നിവർ സംസാരിച്ചു. സീറ്റ് ഒഴിവ് മമ്പാട്: മേപ്പാടം റഹ്‌മാനിയ കോളജ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ (സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ്) ബാച്ചിലേക്ക് സീറ്റ് ഒഴിവുണ്ട്. ഫോൺ: 9718201306, 9846597003.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.