റോഡുകളുടെ ശോച‍്യാവസ്ഥ പരിഹരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം

കുടിവെള്ളത്തി‍​െൻറ ഗുണനിലവാരം പരിശോധിക്കണമെന്നും ആവശ‍്യം നിലമ്പൂർ: താലൂക്ക് വികസന സമിതിയോഗം താലൂക്ക് ഓഫിസിൽ ചേർന്നു. അന്തർസംസ്ഥാന പാത ഉൾെപ്പടെയുള്ള മേഖലയിലെ റോഡുകളുടെ ശോച‍്യാവസ്ഥയെ കുറിച്ചും അപകടങ്ങൾ പതിവായിട്ടും കുണ്ടും കുഴിയും നികത്താൻ അധികൃതർ നടപടി സ്വീകരിക്കാത്തതിനെ കുറിച്ചും യോഗത്തിൽ വിമർശനം ഉയർന്നു. ഹോട്ടലുകളിലെയും വാട്ടർ അതോറിറ്റിയുടെയും കുടിവെള്ളത്തി‍​െൻറ ഗുണനിലവാരം പരിശോധിക്കാനും നടപടികൾ സ്വീകരിക്കാനും ആരോഗ‍്യവകുപ്പിന് നിർദേശം നൽകി. നിലമ്പൂരിലെ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പ്രായോഗിക നടപടികളെ കുറിച്ച് ചർച്ച ചെയ്തു. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിലെ വൃത്തിഹീന സാഹചര‍്യം ഒഴിവാക്കുന്നതിനും അനന്തര നടപടികൾ ചർച്ച ചെയ്യുന്നതിനും ഈ മാസം പത്തിന് ബന്ധപ്പെട്ട ഉദ‍്യോഗസ്ഥരുടെ യോഗം താലൂക്ക് ഓഫിസിൽ ചേരുന്നതിനും തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഗതൻ അധ‍്യക്ഷത വഹിച്ചു. തഹസിൽദാർ സുഭാഷ് ചന്ദ്രബോസ്, നഗരസഭ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ്, അബ്ദുൽ സലാം ഏമങ്ങാട്, താലൂക്ക് പരിധിയിലെ വിവിധ വകുപ്പ് മേധാവികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.