പെരിന്തൽമണ്ണ: മലപ്പുറം ജില്ലയുടെ പല പ്രദേശങ്ങളിൽനിന്ന് ഉത്തരേന്ത്യയിലെ വിവിധ തീർഥാടന കേന്ദ്രങ്ങൾ സന്ദർശിച്ച് മടങ്ങുന്നതിനിടെ അഹമ്മദാബാദിൽ കുടുങ്ങിയവർക്ക് ഡൽഹി മലയാളിയുടെ സഹായം. അജ്മീറിൽനിന്ന് അഹമ്മദാബാദിലേക്ക് തിരിച്ച ട്രെയിൻ 11 മണിക്കൂറിലേറെ വൈകിയതിനാൽ ഇവിടെനിന്നും കേരളത്തിലേക്കുള്ള കണക്ഷൻ ട്രെയിൻ നഷ്ടമായവർക്കാണ് കോൺഗ്രസ് നേതാവ് കൂടിയായ ഷിബു ചെറിയാെൻറ ഇടപെടൽ ആശ്വാസമായത്. കഴിഞ്ഞ ദിവസം രാവിലെ എട്ടിന് അഹമ്മദാബാദിൽ എത്തേണ്ട െട്രയിൻ രാത്രി 8.30നാണ് എത്തിയത്. ഇതോടെ കണക്ഷൻ ട്രെയിൻ നഷ്ടമായി. വിവരമറിഞ്ഞ ഷിബു ചെറിയാൻ കോൺഗ്രസിെൻറ ദേശീയ നേതാക്കളുടെയും സംസ്ഥാനത്തുനിന്നുള്ള എം.പിമാരുടെയും ശ്രദ്ധയിൽ വിഷയം കൊണ്ടുവന്നു. തുടർന്ന് സ്റ്റേഷൻ മാസ്റ്ററുടെ ഇടപെടലിൽ മറ്റൊരു ട്രെയിനിൽ ഇവരെ കേരളത്തിലേക്കയക്കാനുള്ള നടപടി സ്വീകരിക്കുകയായിരുന്നു. ഏലംകുളം, പെരുമ്പാറ, കിഴിശ്ശേരി, കൊണ്ടോട്ടി, പെരിന്തൽമണ്ണ, കോട്ടക്കൽ, തിരൂർ എന്നിവിടങ്ങളിൽ നിന്നുള്ള വനിതകളടക്കം 200 പേരാണ് തീർഥാടക സംഘത്തിലുള്ളത്. അങ്ങാടിപ്പുറം മാലാപ്പറമ്പ് സ്വദേശിയായ ഷിബു ചെറിയാൻ ഏതാനും വർഷങ്ങളായി ഡൽഹിയിലാണ്. ഇപ്പോൾ ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി അംഗമാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.