അസം സ്വദേശിനിയെയും മക്കളെയും സംരക്ഷണകേ​ന്ദ്രത്തിലേക്ക്​ മാറ്റി

മലപ്പുറം: ജോലി തേടിയെത്തി അലയുകയായിരുന്ന അസം യുവതിയെയും രണ്ട് മക്കളെയും ചൈൽഡ്ലൈൻ പ്രവർത്തകർ ഇടപെട്ട് സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. അസം മറീന സ്വദേശിനിയുടെയും പന്ത്രണ്ടും ഒമ്പതും വയസ്സുള്ള രണ്ട് ആൺകുട്ടികളുടെയും സംരക്ഷണമാണ് മലപ്പുറം ചൈൽഡ്ലൈൻ ഏറ്റെടുത്തത്. യുവതിയെ തവനൂർ മഹിള മന്ദിരത്തിലേക്കും മക്കളെ ചിൽഡ്രൻസ് ഹോമിലേക്കുമാണ് മാറ്റിയത്. ഒന്നര വർഷം മുമ്പ് ഭർത്താവ് മരിച്ചതോെട അനാഥരായ ഇവർ അസം സ്വദേശി പറഞ്ഞത് പ്രകാരമാണ് േജാലിതേടി കേരളത്തിലെത്തിയത്. മലപ്പുറത്ത് എത്താനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. പാലക്കാടുള്ള പരിചയക്കാരുടെ വീട്ടിലെത്തിയ ശേഷമാണ് അവിടെനിന്ന് പെരിന്തൽമണ്ണയിലെത്തിയത്. അഞ്ച് ദിവസമായിട്ടും േജാലിയൊന്നും ശരിയായില്ല. േജാലി ശരിപ്പെടുത്താമെന്നുപറഞ്ഞ അസം സ്വദേശിയെ ബന്ധപ്പെടാനും കഴിഞ്ഞില്ല. പെരിന്തൽമണ്ണ നഗരത്തിൽ അവശരായി അമ്മയും മക്കളും അലയുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ ചൈൽഡ് ലൈനി​െൻറ 1098 ടോൾഫ്രീ നമ്പറിൽ അറിയിക്കുകയായിരുന്നു. ചൈൽഡ്ലൈൻ അറിയിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണ പൊലീസ് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ശേഷം ചൈൽഡ്ലൈൻ പ്രവർത്തകർ സ്ഥലത്തെത്തി ഇവരെ ചൈൽഡ് വെൽെഫയർ കമ്മിറ്റി അംഗം കവിതയുടെ മുന്നിൽ ഹാജരാക്കിയ ശേഷമാണ് സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയത്. ആറ്, മൂന്ന് ക്ലാസുകളിൽ പഠിക്കുന്ന മക്കളെയും കൊണ്ടാണ് യുവതി കേരളത്തിലെത്തിയത്. ഇവരുടെ കുടുംബാന്തരീക്ഷവും സാമൂഹികാവസ്ഥയും അന്വേഷിക്കാൻ അസമിലെ ജില്ല ഭരണകൂടത്തിന് നിർദേശം നൽകി. റിപ്പോർട്ട് ലഭിച്ച ശേഷമാണ് തുടർനടപടികൾ തീരുമാനിക്കുക. ചൈൽഡ്ലൈൻ പ്രവർത്തകരായ മുഹ്സിൻ പരി, രാജുകൃഷ്ണൻ, നാഫിയ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.