പാലക്കാട്: കേന്ദ്രസർക്കാറിെൻറ തൊഴിലാളിദ്രോഹ നയങ്ങൾക്കെതിരെ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ 40 ദിവസം നീളുന്ന ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറൽ െസക്രട്ടറി കെ.പി. രാജേന്ദ്രൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആഗസ്റ്റ് ഒമ്പത് മുതൽ സെപ്റ്റംബർ 19 വരെയാണ് പ്രക്ഷോഭം. ആഗസ്റ്റ് ഒമ്പതിന് ജില്ല കേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ ഓഫിസിലേക്ക് തൊഴിലാളി മാർച്ചും ധർണയും നടത്തുന്നതോടെയാണ് പ്രക്ഷോഭത്തിന് തുടക്കമാവുക. സമാപനദിവസമായ സെപ്റ്റംബർ 19ന് എല്ലാ നിയോജകമണ്ഡലം കേന്ദ്രങ്ങളിലും സായാഹ്ന ധർണ നടത്തും. സംസ്ഥാനത്തെ വിവിധ മേഖലകളിൽ തൊഴിലെടുക്കുന്ന എല്ലാവർക്കും ബോണസ് ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ സംസ്ഥാന സർക്കാർ കൈക്കൊള്ളണമെന്നും കേന്ദ്ര പൊതുമേഖലസ്ഥാപനങ്ങൾ സംരക്ഷിക്കാനുള്ള സർക്കാർ നടപടി സ്വാഗതാർഹമാണെന്നും നേതാക്കൾ പറഞ്ഞു. എ.ഐ.ടി.യു.സി സെക്രട്ടറി വിജയൻ കുനിശ്ശേരി, ജില്ല സെക്രട്ടറി കെ.സി. ജയപാലൻ, ചുമട്ട് തൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ. വേലു എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.