കൊണ്ടോട്ടി: മർകസുൽ ഉലൂം സീനിയർ സെക്കൻഡറി സ്കൂളിൽ ബഷീർ കഥാപാത്രങ്ങൾക്ക് നാടകാവിഷ്കാരം നൽകി. ബഷീർ കഥാപാത്രങ്ങളുടെ ക്യാരിക്കേച്ചർ മത്സരവും 'ബഷീറും സാഹിത്യലോകവും' വിഷയത്തിൽ ക്വിസ് മത്സരവും നടന്നു. മലയാള അധ്യാപകർ നേതൃത്വം നൽകി. കൊണ്ടോട്ടി: ബഷീർ ദിനത്തോടനുബന്ധിച്ച് മേലങ്ങാടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ബഷീർ കൃതികളുടെ പ്രദർശനം നടത്തി. വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന അസംബ്ലിയിൽ വിദ്യാർഥി കൺവീനർ കെ. ഫാത്തിമ തസ്നി അനുസ്മരണ പ്രഭാഷണം നടത്തി. പ്രധാനാധ്യാപകൻ സൈതലവി മങ്ങാട്ട് പറമ്പൻ ഉദ്ഘാടനം നിർവഹിച്ചു. വി.പി. നസീറ, എസ്. സ്മിത, കെ. ജ്യോതി, വി. നിഷാദ്, കെ. അജിത്ത് കുമാർ എന്നിവർ നേതൃത്വം നൽകി. ------------------------------------------ വിദ്യാരംഗം കല സാഹിത്യവേദി ഉദ്ഘാടനം കൊണ്ടോട്ടി: കരിപ്പൂർ ജി.എം.എൽ.പി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദി ബാലസാഹിത്യകാരൻ കെ.എ. മജീദ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പി.പി. മേരി, സന്തോഷ് അക്കരത്തൊടി, അഷറഫ്, പി. രേഖ എന്നിവർ സംസാരിച്ചു. ----------------------------------------- പത്തുലക്ഷം കൈമാറി കൊണ്ടോട്ടി: ശിഹാബ് തങ്ങൾ ചാരിറ്റബിൾ ഡയാലിസിസ് റിസർച് ആൻഡ് റിഹാബിലിറ്റേഷൻ സെൻററിെൻറ നിർദിഷ്ട ഒാട്ടിസം റിഹാബിലിറ്റേഷൻ കേന്ദ്രത്തിന് പത്തുലക്ഷം രൂപ കൈമാറി. കെ.കെ. ഫാറൂഖ് നൽകിയ പത്തുലക്ഷം പിതാവ് കെ.കെ. ആലിക്കുട്ടിയിൽനിന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഏറ്റുവാങ്ങി. പി.എ. ജബ്ബാർ ഹാജി, പി.വി. മൂസ, സി.പി. കുഞ്ഞാൻ, കെ.കെ. ഫാറൂഖ് എന്നിവർ സംബന്ധിച്ചു. ------------------------------------------------------------------------------- പ്രതിഭാദരം കൊണ്ടോട്ടി: ഒളവട്ടൂർ തടത്തിൽപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥി സംഘടന ടോസ സംഘടിപ്പിച്ച 'പ്രതിഭാദരം-2018' ടി.വി. ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടി.എസ്.എ പ്രസിഡൻറും കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ൈവസ് പ്രസിഡൻറുമായ എ. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വി.കെ. അബ്ദുൽ നാസർ, പി.ടി.എ പ്രസിഡൻറ് ടി. ആലിഹാജി, പ്രധാനാധ്യാപകൻ ബാലഗംഗാധരൻ, വാഴക്കാട് ഗ്രാമപഞ്ചായത്ത് അംഗം എം.സി. നാസർ, കെ. രാജൻ, എ.കെ. സാലിഹ്, ശശിധരൻ അരിഞ്ചീരി, സി. ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.