കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ ഇടത്തരം-വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കാൻ ശിപാർശ ചെയ്തതും അതിനെതിരെ തടസ്സം ഉന്നയിച്ചതും വിമാനത്താവള അതോറിറ്റി. കരിപ്പൂരിൽനിന്ന് കോഡ് ഇയിൽ വരുന്ന ബി 777-200 ഇ.ആർ, ബി 777-200 എൽ.ആർ, എ 330-300, എ 330-300 ആർ, ബി 777-300 ഇ.ആർ, ബി 787-800 വിമാനങ്ങളുടെ സർവിസിന് ശിപാർശ ചെയ്ത് അതോറിറ്റിയിലെ എക്സിക്യൂട്ടിവ് ഡയറക്ടർ (ഒാപറേഷൻസ്) ജെ.പി. അലക്സ് ഡയറക്ടർ ജനറൽ ഒാഫ് സിവിൽ ഏവിയേഷന് (ഡി.ജി.സി.എ) നൽകിയ കത്താണ് പുറത്തുവന്നത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ മലബാർ െഡവലപ്പ്െമൻറ് ഫോറമാണ് പുറത്തുവിട്ടത്. കത്ത് പ്രകാരം കരിപ്പൂരിൽനിന്ന് കോഡ് ഇയിൽ ഉൾപ്പെടുന്ന വിമാനങ്ങൾക്ക് അനുമതി നൽകാെമന്നാണ് ഡി.ജി.സി.എക്ക് ശിപാർശ ചെയ്തത്. എന്നാൽ, ഇതേ അതോറിറ്റി, സർവിസ് നടത്താൻ സൗദി എയർലൈൻസ് സമർപ്പിച്ച റിപ്പോർട്ട് രണ്ട് മാസമാണ് പിടിച്ചുവെച്ചത്. അതോറിറ്റി നൽകിയ ശിപാർശയുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് വിശദമായി പഠിച്ച ഡി.ജി.സി.എ സർവിസ് നടത്തുന്നതിെൻറ നടപടിക്രമങ്ങളുടെ ഭാഗമായി വിമാന കമ്പനികളിൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇൗ റിപ്പോർട്ടാണ് അതോറിറ്റി ആസ്ഥാനത്ത് രണ്ട് മാസം പിടിച്ചുവെച്ചശേഷം ബുധനാഴ്ച ഡി.ജി.സി.എക്ക് കൈമാറിയത്. ഡി.ജി.സി.എയുടെയും അതോറിറ്റിയുടെയും സംയുക്ത സംഘം കരിപ്പൂരിൽ പരിശോധന നടത്തിയതടക്കമുള്ള കാര്യങ്ങൾ കത്തിൽ വിശദീകരിക്കുന്നുണ്ട്. സംഘത്തിെൻറ പരിശോധനയിൽ ബി 777 വിഭാഗത്തിലെ വിമാനത്തിന് സർവിസ് നടത്താനുള്ള റൺവേ നീളം കരിപ്പൂരിലുണ്ടെന്ന് പറയുന്നു. തുടർന്ന് കോഡ് ഇയിലെ വിവിധ വിമാനങ്ങളുടെ സർവിസിനായി സാധ്യതപഠനം നടത്തി. പിന്നീട് സൗദിയ ബി 777-200 എൽ.ആർ, ബി 777-200 ഇ.ആർ, എ 330-300 വിഭാഗത്തിലെ വിമാനങ്ങൾക്കും എയർ ഇന്ത്യ ബി 777-200 എൽ.ആർ, ബി 777-300 ഇ.ആർ, ബി 787-800 എന്നിവക്കും എമിറേറ്റ്സ് ബി 777-200 എൽ.ആർ, ബി 777-300 ഇ.ആർ എന്നിവക്കും സർവിസ് നടത്താൻ പഠനം നടത്തിയതായി കത്തിലുണ്ട്്. കത്തിനൊപ്പം ഇൗ പഠന റിപ്പോർട്ടുകളും ഡി.ജി.സി.എക്ക് സമർപ്പിച്ചിരുന്നു. തുടർന്നാണ് താൽപര്യം പ്രകടിപ്പിച്ച വിമാന കമ്പനികളിൽനിന്ന് നടത്തിപ്പുക്രമം ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.