തേഞ്ഞിപ്പലം: ഇന്ത്യൻ ഓയിൽ കോർപറേഷെൻറ ചേളാരി പാചക വാതക ബോട്ടലിങ് പ്ലാൻറിലെ കയറ്റിറക്ക് വിഭാഗത്തിലെ തൊഴിലാളികളുടെ വേതന വർധന സംബന്ധിച്ച് നടന്ന ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. സി.ഐ.ടി.യു, എസ്.ടി.യു യൂനിയൻ നേതാക്കളും ഉടമ പ്രതിനിധികളും തമ്മിൽ നടന്ന ചർച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്. ഉടമകളെ പ്രതിനിധീകരിച്ച് നിയാസ്, മാനേജർ വൽസൻ നായർ എന്നിവരും തൊഴിലാളി സംഘടന പ്രതിനിധികളായ പി.കെ. അനിൽകുമാർ, കെ. ഗോവിന്ദൻകുട്ടി, പി. പ്രിൻസ്കുമാർ, കള്ളിയിൽ മുഹമ്മദ്, ടി. കാസിം (സി.ഐ.ടി.യു), സെയ്തലവി, ടി.സി. അമീർ, ലത്തീഫ് (എസ്.ടി.യു) എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.