പാലക്കാട്: മലമ്പുഴ ഹരിനാമ സങ്കീര്‍ത്തന സേവ ട്രസ്റ്റ് ഏഴിന് ജഗന്നാഥ രഥോത്സവം നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. വൈകീട്ട് മൂന്നിന് ചേപ്പിലമുറി ദേവി ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന രഥപ്രയാണം അകത്തേത്തറ ജങ്ഷന്‍, ശാസ്ത്രനഗര്‍, തൊട്ടപ്പുര, മന്തക്കാട്, കവിത ജങ്ഷന്‍ വഴി വൈകീട്ട് ആറരക്ക് മലമ്പുഴ ഹരേ കൃഷ്ണ സത് സംഗില്‍ എത്തിച്ചേരും. തുടര്‍ന്ന് ജഗന്നാഥ ഭഗവാന് മഹാ ആരതിയും ഹരിനാമ സങ്കീര്‍ത്തനവും വൈകീട്ട് ആറര മുതല്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ അന്നദാന മഹാപ്രസാദ വിതരണവും ഉണ്ടായിരിക്കും. വാര്‍ത്തസമ്മേളനത്തില്‍ ട്രസ്റ്റ് ചെയര്‍മാന്‍ സ്വയംസിദ്ധ കൃഷ്ണദാസ്, പ്രസിഡൻറ് കൃഷ്ണദാസ്, സെക്രട്ടറി കേശവഭാരതിദാസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.