മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്ന തീർഥാടകരെ സൗദിയിൽ സഹായിക്കുന്നതിനുള്ള ഹജ്ജ് വളൻറിയർ (ഖാദിമുൽ ഹുജ്ജാജ്) നിയമനവുമായി ബന്ധപ്പെട്ട് ഹജ്ജ് കമ്മിറ്റിയംഗം എ.കെ. അബ്ദുറഹ്മാൻ നൽകിയ ഹരജിയിൽ ഹൈകോടതിയിൽ ഹാജരാകാൻ നോട്ടീസ്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, എക്‌സിക്യൂട്ടിവ് ഓഫിസറും മലപ്പുറം കലക്ടറുമായ അമിത് മീണ, കമ്മിറ്റി അംഗം എ.കെ. അബ്ദുൽ ഹമീദ് എന്നിവരോട് ജൂലൈ പത്തിന് ഹൈകോടതിയിൽ ഹാജരാകാനാണ് നോട്ടീസ്. ഹജ്ജ് വളൻറിയർമാരുടെ അന്തിമ പട്ടിക തയാറാക്കി അയച്ച നടപടി കോടതി അലക്ഷ്യവും ഹജ്ജ് കമ്മിറ്റി നിയമത്തിന് വിരുദ്ധവുമാണെന്ന് കാണിച്ച് സമര്‍പ്പിച്ച റിട്ട് ഹരജിയിലാണ് കോടതി നോട്ടീസ് നൽകിയത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ സർക്കുലർ പ്രകാരം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കാണ് വളൻറിയർ നിയമനത്തിെൻറ ചുമതല. ഇതിന് വിരുദ്ധമായി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിലൂടെ ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ അറിയാതെ വളൻറിയറെ െതരഞ്ഞെടുക്കാനുള്ള ഇൻറർവ്യൂ ബോര്‍ഡ് രൂപവത്കരിച്ച് ഉത്തരവ് ഇറക്കി നിയമനം നടത്തിയെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.