തേഞ്ഞിപ്പലം: സിൻഡിക്കേറ്റ് യോഗം നടക്കുന്ന തിങ്കളാഴ്ച എം.എസ്.എഫ് മലപ്പുറം ജില്ല കമ്മിറ്റി കാലിക്കറ്റ് സർവകലാശാല ഭരണകാര്യാലയത്തിലേക്ക് മാർച്ചും ഉപരോധവും സംഘടിപ്പിക്കും. സർവകലാശാല അധികാരികളുടെ വിദ്യാർഥി പീഡനം അവസാനിപ്പിക്കുക, കായികവിഭാഗം വിദ്യാർഥികളെ വേട്ടയാടുന്ന നടപടിയിൽനിന്ന് അധികാരികൾ പിന്മാറുക, കായികവിഭാഗത്തിൽ ഡോ. വി.പി. സക്കീർ ഹുസൈെൻറ നിർബന്ധിത അവധി പിൻവലിക്കുക ഹെൽത്ത് സയൻസ് കോഴ്‌സ് നിർത്തലാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് രാവിലെ ഒമ്പതിനാണ് പ്രതിഷേധം. എം.എസ്.എഫ് പ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയും മാർച്ച് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.