കോട്ടക്കൽ: ദേശീയപാത 66 വികസിപ്പിക്കാൻ വേണ്ടി ബി.ഒ.ടി പദ്ധതിക്ക് പകരം പി.ഇ.സി പദ്ധതി നടപ്പാക്കാൻ സർക്കാർ തയാറാവണമെന്ന് എൻ.എച്ച് ആക്ഷൻ കൗൺസിൽ ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജനവാസമേഖലകളിലും ജനത്തിരക്കേറിയ അങ്ങാടികളിലും കുടിയിറക്ക് വൻതോതിൽ കുറക്കാനാവുമെന്നും കമ്മിറ്റി വിലയിരുത്തി. അബുലൈസ് തേഞ്ഞിപ്പലം ഉദ്ഘാടനം ചെയ്തു. വി.പി. ഉസ്മാൻ ഹാജി അധ്യക്ഷത വഹിച്ചു. പി.കെ. പ്രദീപ് മേനോൻ മുഖ്യപ്രഭാഷണം നടത്തി. വിശ്വനാഥൻ പാലപ്പെട്ടി, ഷംസു പുതിയിരുത്തി, ഷൈലോഖ് വെളിയങ്കോട്, ജയ ഇടിമൂഴിക്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.