മങ്കട: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ ഓട്ടോ ഡ്രൈവർക്ക് സഹായം നൽകിയ സംഭവത്തിൽ മാതാവ് അറസ്റ്റില്‍. മങ്കട പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒാേട്ടാ ഡ്രൈവർ മങ്കട പരിയന്തടത്തിൽ സുഹൈലിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. പ്രതിക്ക് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ മാതാവ് സഹായം ചെയ്തെന്ന് വെളിവായതിനാല്‍ മാതാവിനെ തവനൂര്‍ മഹിളമന്ദിരത്തില്‍ വെച്ച് മങ്കട എസ്.ഐ കെ. സതീഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ജ്യോതി, ബിന്ദു, സിവില്‍ പൊലീസ് ഓഫിസര്‍ ഷംസുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ മഞ്ചേരിയിലെ സ്‌പെഷല്‍ പോക്‌സോ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.