എന്‍.യു.ജി.ഡി.എസ് സംസ്ഥാന നേതൃപഠന ക്യാമ്പ്

കുറ്റിപ്പുറം: തപാല്‍ മേഖലയിലെ ജി.ഡി.എസ് ജീവനക്കാരുടെ അഖിലേന്ത്യ സംഘടനയായ കുറ്റിപ്പുറം ഗവ. ടെക്നിക്കല്‍ ഹൈസ്കൂളില്‍ നടന്നു. അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.യു. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. തിരക്കഥാകൃത്തും യൂനിയന്‍ തിരുവനന്തപുരം ഡിവിഷനല്‍ സെക്രട്ടറിയുമായ ശ്രീകാന്ത്, കവയത്രിയും മഞ്ചേരി ഡിവിഷനിലെ ജീവനക്കാരിയുമായ വിദ്യ പൂവഞ്ചേരി എന്നിവരെ ആദരിച്ചു. സംഘടനയുടെ നേതൃത്വത്തില്‍ നടന്ന അഖിലേന്ത്യ സമരത്തിന് നേതൃത്വം നല്‍കിയ പി.യു. മുരളീധരനെ സംസ്ഥാന കമ്മിറ്റിയും തിരൂര്‍ ഡിവിഷന്‍ കമ്മിറ്റിയും ആദരിച്ചു. സംസ്ഥാന പ്രസിഡൻറ് പി. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ബി.എസ്. വേണു, അനു പി. ബേബി, ടി.വി. ദേവദാസ്, പി. സുരേന്ദ്രദാസ്, സി. മൊയ്തീന്‍കുട്ടി, ഫെര്‍ഡിനൻറ് പെരേര, സി.എ. മുഹമ്മദാലി, എം. അനില്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.