വണ്ടൂർ: സംസ്ഥാനത്ത് കോൺഗ്രസിനെ നയിക്കുന്നത് മുസ്ലിം ലീഗാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വണ്ടൂരിൽ 'ഇ.എം.എസിെൻറ ലോകം' ദേശീയ സെമിനാറിെൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാണക്കാട് തങ്ങളുടെ കത്ത് കിട്ടാൻ കാത്തുനിൽക്കേണ്ട ഗതികേടിലാണ് രാഹുൽ ഗാന്ധി. കേരളം വിഭജിക്കണമെന്ന യൂത്ത് ലീഗിെൻറ നിർദേശം അപകടകരമാണ്. ഇത് ആർ.എസ്.എസിെൻറ മുദ്രാവാക്യമാണ്. ഇൗ വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണം. നിരന്തരം പ്രസ്താവന ഇറക്കി അപഹാസ്യമാവുന്നതിന് പകരം കോൺഗ്രസ് വിട്ട് സ്വതന്ത്ര നിലപാട് എടുക്കാൻ വി.എം. സുധീരൻ തയാറാകണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. യു.എസ് നിർദേശപ്രകാരമാണ് മോദി ഭരണം. ബ്രിട്ടീഷ് തന്ത്രമാണ് ബി.ജെ.പി കശ്മീരിൽ പയറ്റുന്നത്. കശ്മീർ ജനതയെ ഇന്ത്യക്ക് എതിരാക്കുകയാണ് ആർ.എസ്.എസ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിചേർത്തു. സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. പി.വി. അൻവർ എം.എൽ.എ, പി.കെ. സൈനബ, ടി.കെ. ഹംസ, പി. നന്ദകുമാർ, എൻ. കണ്ണൻ, കാപ്പിൽ ജോയി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.