നിലമ്പൂര്‍^നഞ്ചന്‍കോട് റെയില്‍വേ യാഥാര്‍ഥ്യമാക്കണം

നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ യാഥാര്‍ഥ്യമാക്കണം നിലമ്പൂര്‍: കേരള സ്റ്റേറ്റ് സർവിസ് പെന്‍ഷനേഴ്‌സ് നിലമ്പൂര്‍ ടൗൺ യൂനിറ്റ് 26-ാം വര്‍ഷിക സമ്മേളനം കെ.എസ്.ടി.എ ഹാളില്‍ സംസ്ഥാന വൈസ് പ്രസിഡൻറ് ആലീസ് മാത്യു ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് പി. രവീന്ദ്രന്‍ അധ‍്യക്ഷത വഹിച്ചു. കെ. ജനാര്‍ദനന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഇ. ഗംഗാധരന്‍ വരവുചെലവു കണക്കും അവതരിപ്പിച്ചു. കെ.പി. ശക്തിദാസ്, ടി.എസ്. രാധാകൃഷ്ണന്‍, കെ.കെ. ശശീന്ദ്രന്‍, പി.കെ. സോമന്‍, യു. കേശവന്‍, കെ. സത്യദേവന്‍, ശിവരാജന്‍, ഇ.വി. പരമേശ്വരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നിലമ്പൂരിലെ നിര്‍ദിഷ്ട ബൈപാസ് യാഥാർഥ്യമാക്കുക, ട്രഷറി ചക്കാലക്കുത്ത് അനുവദിക്കപ്പെട്ട സ്ഥലത്ത് ഉടന്‍ ആരംഭിക്കുക, നിലമ്പൂര്‍--നഞ്ചന്‍കോട് റെയില്‍വേ യാഥാർഥ്യമാക്കുക, രാജ്യറാണി എക്സ്പ്രസ് സ്വതന്ത്ര തീവണ്ടിയാക്കുക എന്നീ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിച്ചു. ഭാരവാഹികൾ: ടി.എസ്. രാധാകൃഷ്ണന്‍ (പ്രസി.), ഇ. ഗംഗാധരന്‍(സെക്ര), സോമരാജ പിള്ള (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.