പറമ്പിക്കുളം കരാർ: ചിറ്റൂരിൽ സമരവേലിയേറ്റം

ചിറ്റൂർ: പറമ്പിക്കുളം-ആളിയാർ കരാർ പ്രകാരമുള്ള വെള്ളം ലഭ്യമാകാത്ത പ്രശ്നത്തെചൊല്ലി ചിറ്റൂരിൽ സമരവേലിയേറ്റം. എം.എൽ.എക്കെതിരെയും അനുകൂലവുമായി നടന്ന മാർച്ചുകൾ നിയന്ത്രിക്കാൻ പൊലീസ് ജാഗ്രതയിലായിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് എം.എൽ.എ ചെയ്യുന്നതെന്നാരോപിച്ച് കർഷക കോൺഗ്രസ് ചിറ്റൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എൽ.എ ഓഫിസിലേക്ക് മാർച്ചും ഉപരോധ സമരവും നടത്തി. കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് അരുൺ പ്രസാദി‍​െൻറ നേതൃത്വത്തിൽ പോസ്റ്റ് ഓഫിസിനു സമീപത്തു നിന്ന് ആരംഭിച്ച മാർച്ച് ഹോസ്പിറ്റൽ ജങ്ഷന് സമീപം പൊലീസ് ബാരിക്കേഡുപയോഗിച്ച് തടഞ്ഞു. തുടർന്നു നടന്ന യോഗം ഡി.സി.സി വൈസ് പ്രസിഡൻറ് സുമേഷ് അച്യുതൻ ഉദ്ഘാടനം ചെയ്തു. കെ.എസ്. തണികാചലം, കെ.സി. പ്രീത്, കെ. മോഹനൻ, രാജമാണിക്യം, കെ.എ. ഉണ്ണികൃഷ്ണൻ, കരുണൻ, രതീഷ് ബാബു എന്നിവർ സംസാരിച്ചു. ജനതാദൾ (എസ്) പ്രവർത്തകർ എം.എൽ.എക്ക് അഭിവാദ്യവുമായി പ്രകടനം നടത്തി. കർഷക കോൺഗ്രസ് മാർച്ചും ഉപരോധവും അവസാനിച്ചതോടെ എം.എൽ.എ ഓഫിസിൽ നിന്നാണ് ജനതാദൾ പ്രവർത്തകർ പ്രകടനം നടത്തിയത്. ഹോസ്പിറ്റൽ ജങ്ഷനു സമീപം പൊലീസ് പ്രകടനം തടഞ്ഞു. തുടർന്നു നടന്ന യോഗം കെ.ആർ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കെ. ചെന്താമര അധ്യക്ഷത വഹിച്ചു. 15 വർഷത്തിലേറെ അവസരം ലഭിച്ചിട്ടും ഒന്നും ചെയ്യാത്തവരാണ് എംഎൽഎക്കെതിരെ ആരോപണവുമായി രംഗത്തെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. പങ്കജാക്ഷൻ, രാമചന്ദ്രൻ, വിനോദ് ബാബു, കെ. സുരേഷ് എന്നിവർ സംസാരിച്ചു. പറമ്പിക്കുളം: സർക്കാർ നടപടിയിൽ പ്രതിഷേധം പാലക്കാട്: പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പുതുക്കാന്‍ നടപടി സ്വീകരിക്കാതിരിക്കുന്ന സംസ്ഥാന സര്‍ക്കാരി‍​െൻറ നടപടിയില്‍ ഭാരതപ്പുഴ പുനര്‍ജീവന കൂട്ടായ്മ സംഘടിപ്പിച്ച പഠനക്യാമ്പ് പ്രതിഷേധിച്ചു. ചാലക്കുടിപ്പുഴ സംരക്ഷണ സമിതി കണ്‍വീനര്‍ എസ്.പി. രവി ഉദ്ഘാടനം ചെയ്തു. അഡ്വ. എസ്. കൊച്ചുകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജലസേചന വകുപ്പ് റിട്ട. ചീഫ് എന്‍ജിനീയര്‍ ടി.കെ. ശശി വിഷയാവതരണം നടത്തി. അഡ്വ. സുരേഷ് ജി. നായര്‍ ക്ലാസെടുത്തു. വിളയോടി വേണുഗോപാല്‍, പാണ്ടിയോട് പ്രഭാകരന്‍, അബ്ദുല്‍ അസീസ്, ശിവരാമന്‍, ക്രിസ്റ്റഫര്‍, കണക്കമ്പാറ ബാബു, ശങ്കരന്‍, കാവ്യ ജയസൂര്യ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.