ഐ.എസ്.എം ജില്ല സമ്മേളനം സമാപിച്ചു

മണ്ണാര്‍ക്കാട്: ആത്മീയ ചൂഷണങ്ങള്‍ക്കെതിരെ ശക്തമായ ബോധവത്കരണം നടത്താൻ സമൂഹം രംഗത്തുവരണമെന്ന് ഐ.എസ്.എം ജില്ല പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ഫാഷിസ്റ്റ് കക്ഷികളുമായി ബന്ധം സ്ഥാപിച്ച് ആത്മീയകച്ചവടം നടത്തി സമുദായത്തെ ചൂഷണം ചെയ്യുന്ന പൗരോഹിത്യത്തി​െൻറ കപടമുഖം വിശ്വാസികള്‍ തിരിച്ചറിയണം. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ല സെക്രട്ടറി റഷീദ് കൊടക്കാട്ട് ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം ജില്ല പ്രസിഡൻറ് ടി.കെ. നിഷാദ് സലഫി അധ്യക്ഷത വഹിച്ചു. ഹാരിസ് ബിന്‍ സലീം, ഡോ. സി. മുഹമ്മദ് റാഫി, കെ.പി. അഷ്‌കര്‍ അരിയൂര്‍, ശരീഫ് കാര, കെ.കെ. മുസ്തഫ, എ. അബ്ദുൽ സലാം, നാസര്‍ പോപ്പുലര്‍, യു. സനൂജ്, എം. ആഷിഖ്, അസൈനാര്‍ ഒലവക്കോട്, സി. സൈതലവി, എം.കെ. അബ്ദുസ്സലാം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.