പട്ടാമ്പി: ഓഹരി വിറ്റഴിക്കൽ, വിദേശമൂലധന നിക്ഷേപം സർവത്രികമാക്കൽ എന്നീ വിഷയങ്ങളിൽ യു.പി.എ സർക്കാറിെൻറ നയംതന്നെയാണ് മോദി സർക്കാറും പിന്തുടരുന്നതെന്ന് ബി.എം.എസ് നേതാക്കൾ കുറ്റപ്പെടുത്തി. കേന്ദ്ര കേരള സർക്കാറുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ രണ്ട് ദിവസമായി പട്ടാമ്പിയിൽ നടക്കുന്ന ജില്ല സമ്മേളനം പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും ജില്ല പ്രസിഡൻറ് ടി.എം. നാരായൺ, സെക്രട്ടറി സി. ബാലചന്ദ്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച പള്ളിപ്പുറം റോഡിൽ നിള ജങ്ഷനിൽനിന്നാരംഭിക്കുന്ന പ്രകടനത്തിൽ 25,000 പേർ പങ്കെടുക്കുമെന്ന് നേതാക്കൾ പറഞ്ഞു. തുടർന്ന് മേലെ പട്ടാമ്പിയിൽ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന പ്രസിഡൻറ് കെ.കെ. വിജയകുമാർ ഉദ്‌ഘാടനം ചെയ്യും. ഞായറാഴ്ച ചിത്ര ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം നടക്കും. സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. രാജീവൻ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന സംഘടന സെക്രട്ടറി സി.വി. രാജേഷ് സമാപന പ്രസംഗം നടത്തും. പുതുമന രാവുണ്ണിക്കുട്ടി, സലിം തെന്നിലാപുരം, യു.പി. രാംദാസ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.