എടവണ്ണ: കണ്ണിന് അർബുദം ബാധിച്ച ഒരു വയസ്സുകാരൻ അരീക്കോട് സൗത്ത് പുത്തലത്തെ തയ്യിൽ സിദ്ദീഖിെൻറ മകൻ മുഹമ്മദ് സഹീെൻറ ചികിത്സ ഫണ്ടിലേക്ക് ഏറനാട് ഫേസ്ബുക്-വാട്സ്ആപ് സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിലായി പൊതുജനങ്ങളിൽനിന്ന് സമാഹരിച്ച 1,62,937- രൂപ ചികിത്സ സഹായ സമിതിക്ക് കൈമാറി. ചികിത്സ സഹായ സമിതിയുടെ അധ്യക്ഷൻ കബീർ ദാരിമിക്ക് കൂട്ടായ്മയിലെ മുതിർന്ന അംഗം കെ.കെ.എ. ഹമീദ് ചൂളാട്ടിപാറ തുക കൈമാറി. പി.സി. ഷീജ അരീക്കോട്, ജാഫർ ചാലോളി, ഫിറോസ്ഖാൻ പടിഞ്ഞാറെ ചാത്തല്ലൂർ, പി.എം. ഹനീഫ ചൂളാട്ടി, ജാഫർ ഉഗ്രപുരം, നിയാസ് പുത്തലം, നിയാസ് ചാത്തല്ലൂർ, സഹായ സമിതി അംഗങ്ങളായ സൗത്ത് പുത്തലം വാർഡ് അംഗം ശിഹാബ്, സി.പി. മുഹമ്മദ്, ടി.കെ.പി. അബ്ദുഹാജി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.