ലൈഫ് മിഷൻ ജനപ്രതിനിധി^ഉദ്യോഗസ്​ഥ പരിശീലനം തുടങ്ങി

ലൈഫ് മിഷൻ ജനപ്രതിനിധി-ഉദ്യോഗസ്ഥ പരിശീലനം തുടങ്ങി പാലക്കാട്: സർക്കാറി​െൻറ നവകേരള മിഷ‍​െൻറ ഭാഗമായുള്ള ലൈഫ് മിഷൻ, കിലയുടെ സഹകരണത്തോടെ നടത്തുന്ന പരിശീലന പരിപാടി ആലത്തൂർ, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തുകളിൽ ആരംഭിച്ചു. ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡൻറ് സി.കെ. ചാമുണ്ണിയും ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തിൽ എരുത്തേമ്പതി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പൊന്നുരാജും ഉദ്ഘാടനം ചെയ്തു. ജില്ലയിലുടനീളം മാർച്ച് 17 വരെയാണ് പരിശീലനം. മുഴുവൻ ജനപ്രതിനിധികൾക്കും ലൈഫ് മിഷൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമാണ് പരിശീലനം നൽകുക. ഈ സാമ്പത്തികവർഷം നടന്നുകൊണ്ടിരിക്കുന്ന സ്പിൽ ഓവർ ഭവനങ്ങളുടെ പൂർത്തീകരണം, അടുത്ത സാമ്പത്തികവർഷം നടപ്പാക്കുന്ന ഭൂമിയുള്ള ഭവനരഹിതർക്ക് ഭവനം നൽകൽ, ഭൂ-ഭവന രഹിതർക്ക് ഫ്ലാറ്റ് സമുച്ചയത്തിന് സ്ഥലം കണ്ടെത്തലും നിർമാണവും തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നൽകുക. ജില്ലയിലെ വിവിധ വകുപ്പുകളിലെ പ്രത്യേകം പരിശീലനം ലഭിച്ച ഏഴ് മാസ്റ്റർ െട്രയിനർമാരാണ് പരിശീലനത്തിന് നേതൃത്വം നൽകുകയെന്ന് ജില്ല കോഓഡിനേറ്റർ അറിയിച്ചു. ആലത്തൂർ ബ്ലോക്കിലെ കിഴക്കഞ്ചേരി, പുതുക്കോട്, തരൂർ പഞ്ചായത്തുകളിൽ ചൊവ്വാഴ്ചയും വടക്കഞ്ചേരി, കണ്ണമ്പ്ര, ആലത്തൂർ (ബ്ലോക്ക്) പഞ്ചായത്തുകളിൽ ഫെബ്രുവരി 28നും ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പരിശീലനം നടക്കും. നിയമവാഴ്ച തകര്‍ന്നു -ഡി.സി.സി പ്രസിഡൻറ് പാലക്കാട്: ജില്ലയിലെ നിയമവാഴ്ച തകര്‍ന്നുവെന്ന് ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠന്‍. മഹിള കോണ്‍ഗ്രസ് ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദിവാസി യുവാവ് മധുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയതും യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഹീറിനെ കുത്തിക്കൊന്നതും പൊലീസി‍​െൻറ നിഷ്‌ക്രിയത്വംകൊണ്ട് സംഭവിച്ചതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മഹിള കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് കെ.ഐ. കുമാരി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി സി. ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. അംബിക ശ്രീധരന്‍, തങ്കമണി ടീച്ചര്‍, ഫാത്തിമ, കവിത മണികണ്ഠന്‍, അജിത രാമചന്ദ്രന്‍, റജുല, ലതാജോബി എന്നിവര്‍ സംസാരിച്ചു. തമിഴ്നാട് തടയണ നിർമിച്ചത് ഉദ്യോഗസ്ഥ ഒത്താശയോടെ -കെ. കൃഷ്ണൻകുട്ടി എം.എൽ.എ ചിറ്റൂർ: പറമ്പിക്കുളം-ആളിയാർ നദീജല കരാറിന് വിരുദ്ധമായി പാലാർ, നല്ലാർ നദികളിൽ തമിഴ്നാട് അനധികൃതമായി തടയണ നിർമിച്ചത് കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെയെന്ന് കെ. കൃഷ്ണൻകുട്ടി എം.എൽ.എ. ഇതുസംബന്ധിച്ച് എം.എൽ.എ മുഖ്യമന്ത്രിക്ക് പരാതി നൽകി. 2015-16 കാലയളവിലാണ് പാലാർ, നല്ലാർ നദികളിൽ അനധികൃത തടയണകൾ നിർമിച്ചത്. പാലാർ നദി ആളിയാറി‍​െൻറ പോഷകനദിയും നല്ലാർ പാലാർ നദിയുടെ കൈവഴിയുമാണ്. ആളിയാറി‍​െൻറ പോഷകനദികളിൽ നടത്തുന്ന നിർമാണപ്രവർത്തനങ്ങൾ പറമ്പിക്കുളം-ആളിയാർ കരാറിന് വിരുദ്ധമാണ്. മണക്കടവ് വിയറിലേക്കുള്ള സ്വാഭാവിക നീരൊഴുക്കിനെ ഇത് ബാധിച്ചു. കരാർ അനുസരിച്ചുള്ള വ്യവസ്ഥകൾ ഷോളയാർ, ആളിയാർ സബ് ബേസിനുകളിൽ നിരവധി തവണ ലംഘിക്കപ്പെട്ടതായി പരാതിയിൽ പറയുന്നു. ജലവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ ഓഫിസിൽ അനധികൃത നിർമാണങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. റിപ്പോർട്ടിന്മേൽ നടപടിയെടുക്കുന്നത് അകാരണമായി വൈകിപ്പിച്ച് തമിഴ്നാടിന് നിർമാണം പൂർത്തിയാക്കാൻ സഹായിച്ചു. ജലവിഭവ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ ഭാഗത്തുനിന്ന് ഗുരുതര കൃത്യവിലോപമാണ് ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു. സർക്കാർ ഉദ്യോഗസ്ഥരുടെ ഇത്തരം നിലപാടുകൾ തമിഴ്നാടിന് അനധികൃത നിർമാണ പ്രവർത്തനങ്ങൾക്ക് പ്രചോദനമാവുകയാണ്. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.