ബി.എസ്.എന്‍.എല്‍ എഫ്.ടി.ടി.എച്ച് ഇന്നുമുതൽ നിലമ്പൂരിലും

നിലമ്പൂര്‍: ബി.എസ്.എന്‍.എല്ലി‍​െൻറ ഒപ്റ്റിക് ഫൈബര്‍ അതിവേഗ ഇൻറര്‍നെറ്റ് സേവനമായ എഫ്.ടി.ടി.എച്ച്് (ഫൈബര്‍ ടു ദ ഹോം) നിലമ്പൂരിലും ലഭ‍്യമാവും. സംവിധാനം നിലമ്പൂര്‍ ഡിവിഷനില്‍ ആരംഭിക്കുന്നതി‍​െൻറ ഔപചാരിക ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 11ന് റോസ് ഇൻറർനാഷനല്‍ ഹോട്ടലില്‍ നടക്കും. പി.വി. അബ്ദുൽ വഹാബ് എം.പിയും നഗരസഭ ചെയര്‍പേഴ്‌സൻ പത്മിനി ഗോപിനാഥും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. ടെലികോം രംഗത്ത് നിലമ്പൂരില്‍ ബി.എസ്.എൻ.എലി‍​െൻറ ഇൻറര്‍സേവനം വേഗത്തിലാക്കുകയാണ് പദ്ധതി ലക്ഷ്യം. 100 എം.ബി.പി.എസ് വരെ വേഗത്തിലുള്ള ഇൻറർനെറ്റ് സേവനം എഫി.ടി.ടി.എച്ചിലൂടെ ലഭ്യമാക്കും. പ്രസ്തുത സേവനം എടക്കര, ചുങ്കത്തറ, മമ്പാട്, വടപുറം എന്നീ പഞ്ചായത്തുകളിലും ലഭ്യമാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.