ഫിഷറീസ് മന്ത്രി വാക്കുപാലിച്ചു ഫിഷറീസ് സ്‌കൂൾ സമുച്ചയത്തിന് വൻ നവീകരണ പദ്ധതി താനൂർ: ഫിഷറീസ് സ്‌കൂൾ നവീകരണത്തിനായി എം.എൽ.എ വി. അബ്‌ദുറഹിമാൻ സമർപ്പിച്ച പദ്ധതി നടപ്പാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ഇതിനായി മാസ്റ്റർ പ്ലാൻ തയാറാക്കാൻ ഊരാളുങ്കൽ ലേബർ സർവിസ് സഹകരണത്തിന് നേരിട്ട് നിർദേശം നൽകി. എൻജിനീയർമാർ ഉൾപ്പെട്ട വിദഗ്ധ സംഘം സ്‌കൂൾ സന്ദർശിച്ചു പ്ലാൻ തയാറാക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ, ഹോസ്റ്റൽ, കളിസ്ഥലം, തുടങ്ങിയവയെല്ലാം നവീകരിക്കാനാണ് പദ്ധതി. സ്കൂളിെൻറ മുൻവശത്തും കാമ്പസിനകത്തുമുള്ള പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റും. ചുറ്റുമതിലും പ്രധാന കവാടവും നിർമിക്കും. കൂടാതെ സ്‌കൂളിന് ആവശ്യമായ ലാബുകളും സ്മാർട്ട് ക്ലാസ് റൂമുകളും നിർമിക്കും. വിദഗ്‌ധ സംഘത്തോടൊപ്പം താനൂർ മുനിസിപ്പൽ കൗൺസിലർമാരും സ്‌കൂൾ അധികൃതരും പങ്കെടുത്തു. ഗെയിംസ് കിറ്റ് വിതരണം ചെയ്തു താനൂർ: ഒഴൂർ പഞ്ചായത്ത് 2017-2018 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തെരഞ്ഞെടുത്ത 28 യുവജന ക്ലബുകൾക്ക് ഗെയിംസ് കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ.വി. പ്രജിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് അഷ്കർ കോറാട് അധ്യക്ഷനായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സെയ്തലവി മുക്കാട്ടിൽ, പ്രമീള മാമ്പറ്റയിൽ, പഞ്ചായത്ത് അംഗങ്ങളായ സി.കെ. ശിഹാബ്, റാഖിയ, എൻ.പി. അയ്യപ്പൻ, സെക്രട്ടറി മോഹനൻ പൂഴിക്കൽ, അസി. സെക്രട്ടറി ഒ.കെ. പ്രേമരാജൻ, ടി.കെ. ദാസൻ തുടങ്ങിയർ സംസാരിച്ചു. എം. വിശ്വനാഥൻ സ്വാഗതം പറഞ്ഞു. തയ്യല്‍ തൊഴിലാളികളുടെ പെന്‍ഷന്‍ വർധിപ്പിക്കുക താനൂർ: ജി.എസ്.ടി നടപ്പാക്കിയതിനുശേഷം തയ്യല്‍ മെഷീനിെൻറയും തയ്യല്‍ മെറ്റിരിയല്‍സുകളുടെയും വിലക്കയറ്റം തടയാന്‍ നടപടികള്‍ സ്വികരിക്കുക, തയ്യല്‍ തൊഴിലാളി പെന്‍ഷന്‍ തുക 5000 രൂപയാക്കി വര്‍ധിപ്പിക്കുക, തയ്യല്‍ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുക, തയ്യല്‍ തൊഴിലാളികളെ മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക എന്നിവ ഉന്നയിച്ച് ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ താനൂര്‍ ഏരിയ കൺവെൻഷൻ ചെമ്മാട് മലയിൽ ബീരാൻ കുട്ടി നഗറിൽ നടന്നു. എ.കെ.ടി.എ ജില്ല പ്രസിഡൻറ് പി.കെ. മണി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് കെ. പ്രഭാകരന്‍ അധ്യക്ഷനായി. ചാരിറ്റബിൾ ട്രസ്റ്റ് ആനുകൂല്യ വിതരണവും എസ്.എച്ച്.ജി വിശദീകരണവും ജില്ല സെക്രട്ടറി കെ.പി. സുന്ദരന്‍ നിർവഹിച്ചു, താനൂർ ഏരിയ സെക്രട്ടറി എ. രാമകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും ഏരിയ ട്രഷറർ എ. നാരായണൻ വരവ് ചെലവ് കണക്കും അവതരിച്ചു. എം.എ. കാദർ, ബി. അബ്ദുൾ അസീസ്, വി. കമലാക്ഷി, അഷ്‌റഫ് നെച്ചിയില്‍ എന്നിവർ സംസാരിച്ചു. വിശ്വംഭരൻ കരിമ്പിൽ സ്വാഗതവും ടി. അശോകൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.