തിരൂരങ്ങാടി: പെട്രോള്‍ പമ്പിലേക്ക് . ദേശീയപാതയിലെ കൂരിയാട്ട് വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം. എറണാകുളത്ത് നിന്ന് കൂരിയാട്ടെ പമ്പിലേക്ക് ഇന്ധനവുമായി വന്ന ടാങ്കറിെൻറ എന്‍ജിന്‍ ഭാഗത്തുനിന്ന് തീ ഉയരുകയായിരുന്നു. ഡ്രൈവറുടെ അവസരോചിത നീക്കത്തെ തുടർന്ന് കൂടുതല്‍ സ്ഥലത്തേക്ക് തീ പടർന്നില്ല. തിരൂരില്‍നിന്ന് അഗ്‌നിശമനസേനയും തിരൂരങ്ങാടി പൊലീസും സ്ഥലത്തെത്തി. വാഹനത്തിെൻറ ആക്‌സിലേറ്റർ പൊട്ടിയതിനെ തുടർന്നാണ് തീയുണ്ടായതെന്നാണ് നിഗമനം. തീയണഞ്ഞതിന് ശേഷം നാട്ടുകാരും ട്രോമ കെയർ പ്രവർത്തകരും ചേർന്ന് ടാങ്കർ ലോറി പെട്രോള്‍ പമ്പിലേക്ക് എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.