ചെർപ്പുളശ്ശേരി: ദേശീയ ഹരിതസേന സ്കൂളുകളുടെ ഏകദിന ശിൽപശാല ചെർപ്പുളശ്ശേരി ജി.വി.എച്ച്.എസ്.എസ് സ്കൂളില്‍ ചെർപ്പുളശ്ശേരി നഗരസഭ ചെയർപേഴ്സൻ ശ്രീലജ വാഴക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. ശലഭോദ്യാനം, വന്യജീവി സംരക്ഷണം എന്നീ വിഷയങ്ങളിൽ ജില്ല ഹരിതസേന കോഒാഡിനേറ്റർ ഗുരുവായൂരപ്പൻ, ഒറ്റപ്പാലം സഹ കോഒാഡിനേറ്റർ സുസ്മിത് കൃഷ്ണൻ എന്നിവർ ക്ലാസുകൾ നയിച്ചു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ശോഭ, വൊക്കേഷനൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ജയകുമാർ, പാലക്കാട് സഹ കോഒാഡിനേറ്റർമാരായ എൻ. പ്രതാപൻ, കെ. അജിത്ത്, അജേഷ് മലമ്പുഴ, കലാവതി എന്നിവർ സംസാരിച്ചു. 2018-19 അന്താരാഷ്ട്ര ശലഭ വർഷമായി ആചരിക്കാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.