മാണി ഗ്രൂപ് ഇടതുമുന്നണിയിൽനിന്ന് ഒളിച്ചുപോയ പാർട്ടി -കാനം മലപ്പുറം: മാണി ഗ്രൂപ് ഇടതുമുന്നണിയിൽനിന്ന് വിട്ടുപോയ പാർട്ടിയല്ലെന്നും ഒളിച്ചുപോയ പാർട്ടിയാണെന്നും സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. 1980ൽ മാണി ഗ്രൂപ് ഇടതുമുന്നണിയിൽ ഉണ്ടായിരുന്നു. തലേദിവസം വരെ പറഞ്ഞതിന് വിരുദ്ധമായി മാണി പിറ്റേന്ന് രാവിലെ കളംമാറിയെന്ന് ഇ.കെ. നായനാർ തന്നെയാണ് നിയമസഭയിൽ പറഞ്ഞത്. 25 വർഷമായി ഇടതുമായി സഹകരിക്കുന്ന പാർട്ടിയാണ് െഎ.എൻ.എൽ. അതുപോലെ വേറെയും പാർട്ടികളുണ്ട്. കൂടെനിൽക്കുന്നവരുടെ കാര്യം ആദ്യം നോക്കെട്ടയെന്നും പിന്നെയല്ലേ വഴിയിൽ കിടക്കുന്നവരുടെ കാര്യമെന്നും കാനം വാർത്തസമ്മേളനത്തിൽ പറഞ്ഞു. അഴിമതിക്കെതിരായ പോരാട്ടത്തിെൻറ ഉൽപന്നമാണ് ഇടതു സർക്കാർ. എൽ.ഡി.എഫ് ആകുേമ്പാൾ ഒരു ബദൽ സമീപനം വേണം. മുന്നണിവികസനം ചർച്ച ചെയ്യുക എൽ.ഡി.എഫിലായിരിക്കുമെന്ന് സി.പി.എം പി.ബി അംഗം തന്നെ പറഞ്ഞിട്ടുണ്ട്. തങ്ങൾ ഉൾപ്പെടെ എല്ലാ കക്ഷികളുമായും ചർച്ച ചെയ്യാതെ എൽ.ഡി.എഫിൽ പുതിയ കക്ഷിയുണ്ടാകില്ല. മാണിക്ക് ഗുഡ് സർവിസ് എൻട്രി കൊടുക്കാൻ താനില്ലെന്നും കാനം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.