പട്ടാമ്പി: പൊതു വിദ്യാലയങ്ങളിൽ പാഠ്യേതര പ്രവർത്തനങ്ങൾക്കൊപ്പം കുട്ടികളിൽ നന്മ തിന്മകളുടെ തിരിച്ചറിവ് കൂടിയുണ്ടാക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. പ്രഭാപുരം മറിയുമ്മ മെമ്മോറിയൽ പബ്ലിക് സ്കൂൾ വാർഷിക ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾ കൂട്ടുചേർന്ന് വിദ്യാലയത്തിലെത്തുന്ന കാലം ഓർമയായി. ഗേറ്റ് മുതൽ സ്‌കൂൾ വരെയും തിരിച്ചും വാഹനങ്ങളിലാണിപ്പോൾ യാത്ര. സ്‌കൂൾ സമയം കഴിഞ്ഞാൽ ട്യൂഷൻ. ഇതിനിടയിൽ യഥാർഥ അറിവ് പുതുതലമുറക്ക് അന്യമാവുന്നുവെന്നും മന്ത്രി പറഞ്ഞു. വാർഷികാഘോഷം മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്‌ഘാടനം ചെയ്തു. സ്‌കൂളിലെ മികച്ച അധ്യാപകർക്കും വിദ്യാർഥികൾക്കുമുള്ള ഉപഹാര സമർപ്പണവും ഓട്ടോമാറ്റിക് വീൽചെയർ സമർപ്പണവും പുതിയ സ്കൂൾ കെട്ടിടത്തിെൻറ പ്രവൃത്തി പ്രഖ്യാപനവും അദ്ദേഹം നിർവഹിച്ചു. സ്‌കൂൾ മാനേജർ സി.കെ. അബ്ദുസ്സമദ് റിപ്പോർട്ട് അവതരിപ്പിച്ചു. എജ്യുകെയർ ലോഗോ അലീഗഢ് മുസ്ലിം യൂനിവേഴ്‌സിറ്റി ഡയറക്ടർ പ്രഫ. കെ.എം. അബ്ദുൽ റഷീദ് പ്രകാശനം ചെയ്തു. പാരൻറ് ഐ മൊബൈൽ ആപ് കൊപ്പം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് പി. സുമിതയും ഇ-ഫീ ഉദ്‌ഘാടനം ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡൻറും ഡിജിറ്റൽ ഹെഡുമായ പി.വി. ജിതേഷും നിർവഹിച്ചു. പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി സ്‌കൂളിൽ നിന്ന് നടത്തിയ ഏകദിന പിരിവിൽ ലഭിച്ച തുക പാലിയേറ്റിവ് പ്രവർത്തകരായ കെ. കൃഷ്ണൻകുട്ടി, എം. ശിവശങ്കരൻ എന്നിവർക്ക് കൊപ്പം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് പി. സുമിത കൈമാറി. സ്‌കൂൾ വൈസ് പ്രസിഡൻറ് ജെ.എ. റോക്ക്, സി.ഇ.ഒ മനോഹർ വർഗീസ്, ഇറാം ഗ്രൂപ് ഡയറക്ടർ സി.പി. സക്കീർ, ഡോ. മുഹമ്മദ് ബഷീർ, പ്രഫ. ബഷീർ അലി, പി.ടി.എ പ്രസിഡൻറ് പി.പി. നൗഷാദ്, ഷാജി എന്നിവർ സംസാരിച്ചു. തുടർന്ന് ഗോപിനാഥ് മുതുകാടിെൻറ എം.ക്യൂബ് എന്ന മോട്ടിവേഷൻ പരിപാടിയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.