കരുവാരകുണ്ട്: പ്രതിഭ ഗ്രന്ഥശാല ടി.പി. ജയചന്ദ്രൻ സ്മാരക ചെറുകഥ പുരസ്കാര സമർപ്പണവും പുസ്തക പ്രകാശനവും ഞായറാഴ്ച നടക്കുമെന്ന് പ്രസിഡൻറ് ടി.പി. മണി, സെക്രട്ടറി സി. അബ്ദുറഷീദ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് അഞ്ചിന് കിഴക്കെത്തലയിൽ നടക്കുന്ന പരിപാടിയിൽ സി. രാധാകൃഷ്ണൻ 'കാലം കാത്തുവെച്ചത്' പുസ്തക പ്രകാശനം നിർവഹിക്കും. കൈറ്റ് വൈസ് ചെയർമാൻ കെ. അൻവർ സാദത്ത് ഏറ്റുവാങ്ങും. രാജൻ കരുവാരകുണ്ട് അധ്യക്ഷത വഹിക്കും. അവാർഡ് ജേതാവ് മധു തൃപ്പെരുന്തുറക്ക് കഥാകൃത്ത് പി. സുരേന്ദ്രൻ പുരസ്കാരം സമർപ്പിക്കും. രാവിലെ ഒമ്പതിന് ചേറുമ്പ് ഇക്കോ വില്ലേജിൽ 'കന്മദം' കഥാക്യാമ്പ് നടക്കും. കഥാകൃത്ത് അബു ഇരിങ്ങാട്ടിരി ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ടി.കെ. ഉമ്മർ, ടി.പി. ഡൊമിനിക്, വി.ടി. സതീഷ്കുമാർ, കെ. റിയാസ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.