കാളികാവ്: പ്രവാസികളുടെ കാരുണ്യത്തില്‍ ചോക്കാട് പാലിയേറ്റിവിന് ആംബുലന്‍സ്. ഉദരംപൊയില്‍ പ്രവാസി അസോസിയേഷെൻറ (ഉപ) ആഭിമുഖ്യത്തിലാണ് ആംബുലന്‍സ് നല്‍കിയത്. ഒരു വര്‍ഷം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ ചോക്കാട് പാലിേയറ്റിവ് സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങളില്‍ ഏറെ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. പാലിേയറ്റിവ് അസോസിയേഷന്‍ ചെയര്‍മാന്‍ പൈനാട്ടില്‍ അശ്‌റഫ്, കെ.പി. റഷീദ് എന്നിവര്‍ വാഹനത്തിെൻറ രേഖകള്‍ ഏറ്റുവാങ്ങി. എ.എം. ബാബു, കുരിക്കള്‍ യൂസുഫ്, കെ.ടി. കുട്ടിമാൻ, സി.ടി. ഹമീദ്, പി.വി. അബ്ദുല്‍ ലത്തീഫ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.