പൊതുമാപ്പ്​: കുവൈത്തിൽനിന്ന്​ 126 പേർ കരിപ്പൂരി​െലത്തി

കൊണ്ടോട്ടി: കുവൈത്തിലെ പൊതുമാപ്പിനെ തുടര്‍ന്ന് 126 മലയാളികള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ മടങ്ങിയെത്തി. ഇന്ത്യന്‍ എംബസിയുടെയും മലയാളി പ്രവാസികളുടെയും സഹായത്തോടെയാണ് ഇവർ നാട്ടിലെത്തിയത്. തിരിച്ചെത്തിയ പ്രവാസികള്‍ക്ക് വീട്ടിലേക്ക് മടങ്ങാന്‍ 2000 രൂപ വീതം നോര്‍ക്ക നല്‍കി. രാവിലെ 10.40നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ 50 പേരും രാത്രി 9.15നുള്ള വിമാനത്തില്‍ 76 പേരുമാണ് തിരിച്ചെത്തിയത്. കോഴിക്കോട്, പാലക്കാട്, എറണാകുളം, പത്തനംതിട്ട, തൃശൂര്‍, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മടങ്ങിയെത്തിയവരിൽ അധികവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.