ശാരീരിക, മാനസിക വെല്ലുവിളി: പൊതുമേഖല സ്ഥാപനങ്ങളിലെ രക്ഷിതാക്കൾക്കും ആനുകൂല്യം

മഞ്ചേരി: മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുള്ള സർക്കാർ ജീവനക്കാർക്കുള്ള ആനുകൂല്യം മുഴുവൻ പൊതുമേഖല സ്ഥാപനങ്ങളിലെയും ഇത്തരം ജീവനക്കാർക്ക് അനുവദിക്കും. പ്രതിമാസം 600 രൂപയാണ് ആനുകൂല്യം. ഇതുസംബന്ധിച്ച് നേരത്തേ ഇറക്കിയ ഉത്തരവ് സർക്കാർ ജീവനക്കാർക്ക് മാത്രമെന്നായിരുന്നു. ഇതാണ് പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്കും നൽകാൻ സർക്കാർ തീരുമാനിച്ചത്. ജനറൽ സ്കൂളിലും സ്പെഷൽ സ്കൂളിലും ഹയർ സെക്കൻഡറിതലം വരെ പഠിക്കുന്ന ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുള്ള പൊതുമേഖല ജീവനക്കാർക്ക് ഇത് ലഭ്യമാകും. വിദ്യാഭ്യാസ അലവൻസ് വാർഷികാവധി വരുന്ന മാസങ്ങളിലും അനുവദിക്കും. ആനുകൂല്യം അനുവദിച്ച് സർക്കാർ ജീവനക്കാരുടെ നിയന്ത്രണാധികാരി പ്രത്യേക ഉത്തരവിറക്കണം. ഇത് ഒാരോ വർഷവും പുതുക്കണം. മാതാപിതാക്കളിൽ ഒരാൾക്ക് മാത്രമേ ഇത് ലഭിക്കൂ. അംഗീകൃത മെഡിക്കൽ ഒാഫിസറിൽനിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ധനവകുപ്പ് ഉത്തരവിൽ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.