ഉത്തരവാദിത്തം വിമാനക്കമ്പനിക്ക്​; പ്രതികരിക്കാതെ എയർ ഇന്ത്യ

കൊണ്ടോട്ടി: ദുബൈയിൽ നിന്നെത്തിയ യാത്രക്കാരുെട വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെട്ട വിഷയത്തിൽ പ്രതികരിക്കാതെ എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ. വിമാനത്താവളത്തിലെ ഒാഫിസിൽ നേരിട്ടും ഫോണിലൂടെ വിമാനക്കമ്പനിയുമായും ബന്ധപ്പെെട്ടങ്കിലും പ്രതികരിക്കാനില്ലെന്നായിരുന്നു മറുപടി. ടിക്കറ്റ് എടുക്കുന്നത് മുതൽ വിമാനത്തിൽ കയറി ലക്ഷ്യസ്ഥാനത്ത് എത്തുന്നത് വരെ വിമാന ഓപറേറ്റർമാർക്ക് പൂർണ ഉത്തരവാദിത്തമുണ്ട്. എന്നാൽ, ബാഗേജിൽനിന്ന് സാധനങ്ങൾ മോഷണം പോയ സംഭവത്തിൽ നിരുത്തരവാദിത്ത സമീപനമാണ് അധികൃതർക്ക്. കരിപ്പൂരിൽ യാത്രക്കാരുടെ സാധനങ്ങൾ സമാനരീതിയിൽ പലതവണ നഷ്ടപ്പെട്ടിട്ടുണ്ട്. കൂടുതൽ പരാതി ഉയർന്നത് കരിപ്പൂരിൽനിന്ന് ഗൾഫ് നാടുകളിലേക്ക് കൂടുതൽ സർവിസ് നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസിനെതിരെയാണ്. കർശന നടപടികളുണ്ടാകാത്തതാണ് വീണ്ടും ആവർത്തിക്കാൻ കാരണമെന്നാണ് ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.