വണ്ടൂർ: . തിരുവാലി ഗവ. സ്‌കൂളിലെ അധ്യാപകൻ കെ. അനീഷ് ജമാലിെൻറ വണ്ടൂർ എസ്.ബി.ഐയിലെ സാലറി അക്കൗണ്ടിൽ നിന്നാണ് 25,000 രൂപ നഷ്ടപ്പെട്ടത്. പരാതി നൽകിയതിനെ തുടർന്ന് പണം തിരികെലഭിച്ചെങ്കിലും ദുരൂഹത തുടരുകയാണ്. ചെറുകോട് സ്വദേശിയായ അനീഷ് ജമാലിന് ചൊവ്വാഴ്ച രാവിലെ 6.15നാണ് 25,000 രൂപയുടെ ചെക്ക് ട്രാൻസ്ഫർ ചെയ്യുന്നതായി മൊബൈലിൽ സന്ദേശം ലഭിച്ചത്. എസ്.ബി.ഐയുടെ പുതിയ ചെക്ക് ബുക്കിൽനിന്ന് ഒറ്റ ലീഫും നൽകിയിട്ടില്ലെന്ന് ഉറപ്പുള്ളതിനാൽ വണ്ടൂർ ശാഖയിലെത്തി പരാതി നൽകി. തുടർന്ന് പത്തേമുക്കാലോടെ ഇദ്ദേഹത്തിെൻറ അക്കൗണ്ടിലേക്ക് പണം തിരകെ ലഭിച്ചതായ സന്ദേശവും ലഭിച്ചു. അതേസമയം, ചെക്ക് ബുക്ക് പരിശോധിച്ചപ്പോൾ ഒന്നാമത്തെ ലീഫ് ഇതിൽ കണ്ടില്ല. ഇതേ ചെക്ക് നമ്പറിലാണ് പണം പിൻവലിക്കപ്പെട്ടതും. ചെക്ക് ബുക്ക് ചെന്നൈയിൽനിന്ന് പോസ്റ്റൽ വഴി ലഭിച്ചപ്പോൾ തന്നെ ആദ്യ ലീഫ് നഷ്ടപ്പെടാനാണ് സാധ്യതയെന്നും താനോ കുടുംബമോ ചെക്ക് ബുക്ക് ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പുണ്ടെന്നും അനീഷ് ജമാൽ പറഞ്ഞു. പണം ലഭിച്ചെങ്കിലും പെട്ടെന്ന് തന്നെ ഇത് ക്രെഡിറ്റ് ചെയ്ത് നൽകിയതും സംശയത്തിനിടയാക്കി. ചെന്നൈയിലെ ക്രിയേറ്റിവ് ടൂർസിെൻറ പേരിലാണ് ചെക്ക് സമർപ്പിച്ചതെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. എസ്.ബി.ഐയുടെ കേരളത്തിലെ പണമിടപാടുകളുടെ കമ്പ്യൂട്ടർ അധിഷ്ഠിത കേന്ദ്രീകൃത സംവിധാനം (സി.പി.സി) പ്രവർത്തിക്കുന്നത് ചെന്നൈയിലാണ്. ചെക്ക് വഴിയുള്ള പണം കൈമാറ്റത്തിൽ ഒരാളുടെ അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ച് മറ്റൊരു അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യാൻ മണിക്കൂറുകൾ എടുക്കും. ഈ സമയത്തിനകം പരാതി ലഭിച്ചതിനാലാണ് പണം നഷ്ടപ്പെടാതെ തിരിച്ച് ലഭിക്കാനിടയായതെന്ന് ശാഖ മാനേജർ അറിയിച്ചു. വണ്ടൂർ പൊലീസ് ഇൻസ്‌പെക്ടർ വി. ബാബുരാജ്, എസ്.ഐ പി. ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.