കോട്ടായി: കാട്ടാനയുടെ മുന്നിൽ പെട്ട കരിയംകോട് തേനീച്ചാംപുര ഗോപാലൻ (60) രക്ഷപ്പെട്ടത് തലനാരിഴക്ക്. ചൊവ്വാഴ്ച പുലർച്ച അഞ്ചിന് ജോലിക്ക് വീട്ടിൽ നിന്നിറങ്ങിയ ഗോപാലൻ കാട്ടാനയുടെ മുന്നിലാണ് ചെന്നുപെട്ടത്. കരിയംകോട് മില്ല് പരിസരത്തെ വളവിൽ വെച്ചാണ് രണ്ട് മീറ്റർ അകലെ പുറം തിരിഞ്ഞുനിൽക്കുന്ന ആനയെ കണ്ടത്. നാട്ടാനയായിരിക്കുമെന്ന് കരുതി പാപ്പാനെ വിളിച്ചു. വിളി കേൾക്കാതായപ്പോൾ ടോർച്ചടിച്ചു നോക്കിയപ്പോഴാണ് രണ്ട് ആനകളെ കണ്ടത്. ടോർച്ച് ലൈറ്റ് കണ്ട ആനകൾ ഗോപാലന് നേരെ തിരിഞ്ഞു. ഉടൻ ഓടി അടുത്തുള്ള വീട്ടിൽ കയറി വീട്ടുകാരെ വിളിച്ചു. ശബ്ദം കേട്ട് പരിസരവാസികളും ഓടിയെത്തിയതോടെയാണ് ആനകളുടെ ശ്രദ്ധ തിരിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.