സ്ത്രീസമൂഹത്തിന് ഉണർത്തുപാട്ടായി 'മായക്കണ്ണാടി'

കല്ലടിക്കോട്: വനിത നാടകസംഘത്തി​െൻറ 'മായക്കണ്ണാടി' എന്ന നാടകം അതിക്രമങ്ങൾക്കെതിരെയുള്ള ഉണർത്തുപാട്ടായി. കുടുംബശ്രീ ജില്ല മിഷ‍​െൻറ നേതൃത്വത്തില്‍ വനിത നാടകസംഘത്തിന് കല്ലടിക്കോട് ദീപ സ​െൻററിൽ നൽകിയ സ്വീകരണ വേദിയിലാണ് മായക്കണ്ണാടി എന്ന തെരുവുനാടകം അവതരിപ്പിച്ചത്. 'നീതം' ജെന്‍ഡര്‍ കാമ്പയിനി​െൻറ ഭാഗമായി അതിക്രമങ്ങള്‍ക്കെതിരെ സഹയാത്ര സംഗമം എന്ന പേരില്‍ നടത്തുന്ന സംഗമങ്ങളുടെ ഭാഗമായാണ് നാടകാവതരണം. സ്ത്രീകളില്‍ അവകാശബോധം വളര്‍ത്തുക, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് നാടകം ചിട്ടപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും തെളിഞ്ഞുകാണുന്ന കണ്ണാടിയാണ് കുടുംബശ്രീയെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ്‌ മായക്കണ്ണാടി. കല്ലടിക്കോട് നാടകാവതരണത്തി​െൻറ ഉദ്ഘാടനം കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. ജയശ്രീ ടീച്ചർ നിർവഹിച്ചു. കുടുംബശ്രീയുടെ തിയറ്റര്‍ ഗ്രൂപ്പായ രംഗശ്രീയാണ് തെരുവുകൾ ഉണർത്തി നാടകം കളിക്കുന്നത്. രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് രവി തൈക്കാടാണ്. വിവിധ പ്രദേശങ്ങളിൽനിന്നായി ജില്ല മിഷന്‍ തെരഞ്ഞെടുത്ത ലത മോഹൻ, കാഞ്ചന, കാർത്യായനി, സുമിത്ര, ഗീത, വിജയലക്ഷ്മി, അമ്മിണി, വിജി നാരായണൻ, വത്സല, ശ്രീലത എന്നിവരാണ് അഭിനേതാക്കൾ. കല്ലടിക്കോട് ദീപ സ​െൻററിൽ നടന്ന പൊതുയോഗത്തിൽ പ്രിയ, ജയലക്ഷ്മി, മേഴ്സി ജോസഫ്, കവിത, ഓമന, ജയന്തി, ജാഥ ക്യാപ്റ്റൻ ലത മോഹൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.