കുളപ്പുള്ളി ബസ്​സ്​റ്റാൻഡിലെ അമിനിറ്റി സെൻറർ: കുറഞ്ഞ വാടകക്ക് നൽകാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷം

ഷൊർണൂർ: നഗരസഭ കുളപ്പുള്ളി ബസ്സ്റ്റാൻഡിൽ നിർമിച്ച അമിനിറ്റി സ​െൻററി​െൻറ വാടകയെച്ചൊല്ലി തർക്കം. സി.പി.എം നേതൃത്വത്തിലുള്ള സ്ഥാപനങ്ങൾക്ക് കുറഞ്ഞ വാടകക്ക് സ​െൻറർ നൽകാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ കൗൺസിൽ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. നഗരസഭയുടെ ആസ്തി വികസനത്തിനായി ലോകബാങ്ക് അനുവദിച്ച രണ്ട് കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. 16 മുറികളുള്ള കെട്ടിടം ഇതുവരെ ടെൻഡർ ചെയ്തിട്ടില്ല. അതിനു മുമ്പ് സ്ക്വയർ ഫീറ്റിന് 23 രൂപ പ്രകാരം 1000 സ്ക്വയർ ഫീറ്റ് സ്ഥലം സി.പി.എം നേതൃത്വത്തിലുള്ള ഷൊർണൂർ കോഓപറേറ്റിവ് അർബൻ ബാങ്ക് ആവശ്യപ്പെടുകയും പ്രതിപക്ഷത്തി​െൻറ എതിർപ്പ് വകവെക്കാതെ കൗൺസിൽ അംഗീകരിക്കുകയുമായിരുന്നു. ചട്ടപ്രകാരം കെട്ടിടത്തിലെ മുറികൾ രണ്ടുതവണ ലേലം ചെയ്യുകയും മുറികൾ ഏറ്റെടുക്കാൻ ആരും ഇല്ലാതെ വരുകയും ചെയ്യുന്ന സാഹചര്യത്തിൽ മാത്രമാണ് പുറത്തുനിന്നുള്ള ഓഫറുകൾ പരിഗണിക്കേണ്ടത്. മാനദണ്ഡം പാലിക്കാതെ അമിനിറ്റി സ​െൻറർ ഒരു കമ്യൂണിസ്റ്റ് സ​െൻററാക്കാനുള്ള നീക്കമാണ് ഭരണസമിതി നടത്തുന്നതെന്ന് പ്രതിപക്ഷം ഒന്നടങ്കം കുറ്റപ്പെടുത്തി. സ്ക്വയർ ഫീറ്റിന് 15 രൂപ നിരക്കിൽ ഷൊർണൂർ സഹകരണ ബാങ്കി​െൻറ മറ്റൊരു ഓഫറും കൗൺസിലിൽ വെച്ചിരുന്നു. പ്രതിപക്ഷം ബഹളമുണ്ടാക്കിയതോടെ കുറഞ്ഞ നിരക്കിലുള്ള ഓഫർ തള്ളിക്കളഞ്ഞ് അർബൻ ബാങ്കി​െൻറ ഓഫർ അംഗീകരിക്കുകയായിരുന്നു. താരതമ്യേന ഏറെ കുറഞ്ഞ നിരക്കുള്ള ഷൊർണൂർ സഹകരണ ബാങ്കി​െൻറ ഓഫറി​െൻറ മറവിൽ അർബൻ ബാങ്കി​െൻറ ഓഫർ അംഗീകരിക്കാനുള്ള തന്ത്രമാണ് ഭരണകക്ഷി നടത്തിയതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. രണ്ട് ഓഫറുകളും കുറഞ്ഞ നിരക്കിലുള്ളതാണ്. നിയമപ്രകാരം ടെൻഡർ ചെയ്യുകയാണ് വേണ്ടതെന്നും ഭരണപക്ഷ തീരുമാനത്തിനെതിരെ ഓംബുഡ്സ്മാൻ, ൈട്രബ്യൂണൽ, വിജിലൻസ് എന്നിവർക്ക് പരാതി നൽകുമെന്നും പ്രതിപക്ഷ അംഗങ്ങൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.