വനാതിർത്തിയിൽ കുളം: ആനകളുടെ കാടിറക്കം കു​റയ​ുന്നതായി വിലയിരുത്തൽ

മലമ്പുഴ: തൊഴിലുറപ്പ് പദ്ധതിയിൽ കുളങ്ങൾ നിർമിച്ചതി‍​െൻറ ഫലമായി ആനകൾ കുടിവെള്ളത്തിനായി ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് ഒരു പരിധി വരെ തടയാനായതായി വിലയിരുത്തൽ. പുതുപ്പരിയാരം പഞ്ചായത്ത് പരിധിയിലെ ധോണി ഫോറസ്റ്റ് അതിർത്തിയിലാണ് രണ്ട് കുളം നിർമിച്ചത്. നിയോജകമണ്ഡല പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിൽ വരൾച്ച നിവാരണത്തിനും വന്യജീവികൾക്ക് ജീവജലം എത്തിക്കുന്നതിനുമായാണ് കുളം ഒരുക്കിയത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തന പുരോഗതി അവലോകനം ചെയ്യാൻ ജോയൻറ് േപ്രാഗ്രാം കോഓഡിനേറ്റർ കെ. അനിൽ ബാബുവി​െൻറ അധ്യക്ഷതയിൽ നടന്ന പ്രതിമാസ അവലോകന യോഗമാണ് പ്രവൃത്തികൾ അവലോകനം ചെയ്തത്. വി.എസ്. അച്യുതാനന്ദൻ എം.എൽ.എയുടെ പി.എ എൻ. അനിൽ കുമാർ സംസാരിച്ചു. നിയോജകമണ്ഡല പരിധിയിലെ ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രവൃത്തി പുരോഗതി റിപ്പോർട്ട് അവതരിപ്പിച്ചു. മേഖലയിൽ മത്സ്യകൃഷി േപ്രാത്സാഹിപ്പിക്കുന്നതിനായി മുണ്ടൂർ, മലമ്പുഴ ഗ്രാമപഞ്ചായത്തുകളിലായി 40 കുളങ്ങളിലധികം നിർമാണം പൂർത്തിയാക്കിവരുന്നു. 40 കുളങ്ങളുടെ നിർമാണം പുരോഗമിക്കുന്നുമുണ്ട്. മണ്ഡല പരിധിയിലെ ൈട്രബൽ കോളനികളിൽ 30 പുതിയ റോഡുകൾ നിർമിക്കാനും സർക്കാർ സ്കൂളുകളിൽ 20 കളിസ്ഥലങ്ങൾ നിർമിക്കാനും യോഗം തീരുമാനിച്ചു. മാലമോഷണക്കേസ് പ്രതികൾ പിടിയിൽ പാലക്കാട്: മാല മോഷണക്കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. കൊല്ലങ്കോട് സ്വദേശി വിഷ്ണുദാസ് (21), ഗോപാലപുരം സ്വദേശി സന്തോഷ്കുമാർ (22) എന്നിവരാണ് പിടിയിലായത്. ഇവരുടെ പേരിൽ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. സംഘമായി ബൈക്കിലെത്തി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. മൂന്ന് പേർകൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.