സി.പി.ഐ ജില്ല കമ്മിറ്റിയിലേക്ക് മത്സരം ശക്തം; സെക്രട്ടറി തെരഞ്ഞെടുപ്പ് നീണ്ടു

മണ്ണാർക്കാട്: സി.പി.ഐ ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ് കനത്ത മത്സരത്തിൽ കലാശിച്ചു. ജില്ല കമ്മിറ്റിയുടെ ഔദ്യോഗിക പാനലിനെതിരെയാണ് മത്സരം നടന്നത്. ചൊവ്വാഴ്ച ഉച്ചക്ക് മൂന്നു മണിയോടെ ആരംഭിച്ച തെരഞ്ഞെടുപ്പ് പ്രക്രിയ തർക്കത്തെ തുടർന്ന് രാത്രി വൈകിയും പൂർത്തിയാക്കാനായില്ല. 41 അംഗ ജില്ല കമ്മിറ്റിയെയാണ് അവതരിപ്പിച്ചത്. ഇതിനെതിരെ ഒമ്പത് പ്രതിനിധികൾ മത്സരിക്കാൻ രംഗത്ത് വന്നു. ഇതോടെ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിക്കുകയായിരുന്നു. 50 പേരാണ് മത്സര രംഗത്ത് വന്നത്. നേരത്തെ തന്നെ നിലവിലെ സെക്രട്ടറിക്കെതിരെയും പാനലിനെതിരെയും മത്സരമുണ്ടാകുമെന്നു സൂചനയുണ്ടായിരുന്നു. നേതൃത്വം ഇത് നിരാകരിച്ചിരുന്നെങ്കിലും ചൊവ്വാഴ്ച ഔദ്യോഗിക പാനലിനെതിരെ നിലവിലെ കമ്മിറ്റിയിൽ നിന്നൊഴിവാക്കിയവരും പുതുമുഖങ്ങളായ ചിലരും രംഗത്ത് വരികയായിരുന്നു. ഇതോടെ ജില്ല എക്സിക്യൂട്ടീവിലേക്കും സെക്രട്ടറി സ്ഥാനത്തേക്കും മത്സരമുണ്ടായേക്കുമെന്നാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.