പരപ്പനങ്ങാടി: പയനിങ്ങൽ ജങ്ഷനിലെ റോഡോരത്ത് പഴങ്ങൾ വിൽപന നടത്തുന്ന തോട്ടത്തിൽ സലിമിനെ കച്ചവടത്തിനിടെ മർദിച്ചവശനാക്കിയ അക്രമിയെ ഉടൻ പിടികൂടണമെന്ന് ഐ.എൻ.ടി.യു.സി വഴിയോര കച്ചവടസംഘം നഗരസഭ യോഗം ആവശ്യപ്പെട്ടു. അബ്ദുൽ ഗഫൂർ പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. ജമാൽ, അബ്ദുൽ അസീസ്, ബാലഗോപാലൻ തുടങ്ങിയവർ സംസാരിച്ചു. അക്രമം നടത്തിയ പ്രതിയെ സംബന്ധിച്ചുള്ള പൂർണ വിവരങ്ങൾ പാർട്ടി കണ്ടെത്തി പൊലീസിന് നൽകിയിട്ടുണ്ടെന്നും നീതി കിട്ടുംവരെ സമരരംഗത്തുണ്ടാവുമെന്നും വെൽഫെയർ പാർട്ടി നഗരസഭ യോഗം മുന്നറിയിപ്പ് നൽകി. പി.ടി. റഹീം അധ്യക്ഷത വഹിച്ചു. വി. അബ്ദുൽ ഖാദിർ ഹാജി, പി.കെ. അബൂബക്കർ ഹാജി, ഭാസ്കരൻ പനയേങ്ങര, റീന സോനു, സി.ആർ പരപ്പനങ്ങാടി, സി. കോയ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.