'വഴിയോര കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യണം'

പട്ടാമ്പി: നഗരസഭ പരിധിയിൽ അധികൃതർ നടത്തിയ സർവേയിൽ ഉൾപ്പെട്ട് വിതരണം ചെയ്യാൻ ബാക്കിയുള്ള മുഴുവൻ വഴിയോര കച്ചവടക്കാരുടെയും തിരിച്ചറിയൽ കാർഡുകൾ ഉടൻ വിതരണം ചെയ്യണമെന്ന് വഴിയോര കച്ചവട തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) പട്ടാമ്പി ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ജില്ല സെക്രട്ടറി എസ്. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ടി. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. രാജൻ അനുശോചന പ്രമേയവും വി.സി. ദേവദാസ് രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. യൂനിയൻ സംസ്ഥാന കമ്മിറ്റി നേതാക്കളായ സന്തോഷ്, അബുട്ടി, സി.ഐ.ടി.യു ഡിവിഷൻ പ്രസിഡൻറ് എൻ.പി. വിനയകുമാർ, സെക്രട്ടറി എ.വി. സുരേഷ് എന്നിവർ സംസാരിച്ചു. സ്വാലിഹ് സ്വാഗതവും ടി. കൃഷ്ണദാസ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സ്വാലിഹ് (പ്രസി.), വി.സി. ദേവദാസ്, ഷംസുദ്ദീൻ (വൈസ് പ്രസി.), ടി. കൃഷ്ണദാസ് (സെക്ര.), മോഹനൻ, പ്രേംകുമാർ (ജോ. സെക്ര.), ജഷീർ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.