ആനക്കര: ഇന്ത്യന്‍ മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമി ആൻഡ് യോഗ സ്റ്റഡി സെൻറര്‍ തൈക്വാൻഡോ ആൻഡ് യോഗ പരിശീലനകേന്ദ്രം കുമ്പിടിയില്‍ സംസ്ഥാന സഹകരണ ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. മമ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ആനക്കര പഞ്ചായത്ത് സെക്രട്ടറി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.കെ. പ്രദീപ്, ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിന്ധു രവീന്ദ്രകുമാര്‍, വൈസ് പ്രസിഡൻറ് പി. വേണുഗോപാലന്‍, കേരള അമേച്വർ തൈക്വാൻഡോ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ. ഗിന്നസ് അനില്‍കുമാര്‍ കാസർകോട്, സി.പി.എം ലോക്കല്‍ സെക്രട്ടറി പി.കെ. ബാലചന്ദ്രന്‍, കെ. വിജയന്‍, കെ. മുഹമ്മദ്, യോഗ അധ്യാപിക സത്യഭാമ, അലവിക്കുട്ടി ഹാജി എന്നിവര്‍ സംസാരിച്ചു. തൈക്വാൻഡോ ഇന്‍സ്ട്രക്ടര്‍ കെ. പ്രദീഷ് സ്വാഗതവും നവാസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന്, തൈക്വാൻഡോ അഭ്യാസ പ്രകടനവും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.