തിരൂർ: ചേന്നര വി.വി.യു.പി സ്കൂൾ ശതാബ്ദിയാഘോഷ പരിപാടികൾക്ക് ഞായറാഴ്ച തുടക്കമാകും. രാവിലെ 8.30 മുതൽ സ്കൂളിൽ സൗജന്യ രകതഗ്രൂപ് നിർണയ ക്യാമ്പ് നടക്കും. വൈകീട്ട് മൂന്നിന് വള്ളത്തോൾ ഭവനത്തിൽ നിന്ന് വിളംബരറാലി നടക്കും. 19ന് വൈകീട്ട് അഞ്ചിന് കൈമലശ്ശേരി ന്യൂ സ്റ്റാർ ഫുട്ബാൾ സ്റ്റേഡിയത്തിൽ ഷൂട്ടൗട്ട് ടൂർണമെൻറും 20ന് മലപ്പുറം ജില്ല പൊലീസിെൻറ നേതൃത്വത്തിൽ പെൺകുട്ടികൾക്ക് സ്വയംസുരക്ഷ പരിശീലനവും നടക്കും. 21ന് രാവിലെ 10ന് ശതാബ്ദിയാഘോഷം സാഹിത്യകാരൻ സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 22ന് രാവിലെ 10ന് രക്ഷാകർതൃ സംഗമവും ഭിന്നശേഷി വിദ്യാർഥികളുടെ കലാമേളയും അരങ്ങേറും. വൈകീട്ട് മൂന്നിന് പുല്ലൂണി വള്ളത്തോൾ കളരിയിൽ നിന്ന് സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. വൈകീട്ട് അഞ്ചിന് സാംസ്കാരിക സമ്മേളനം ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും. തുടർന്ന് പൂർവ വിദ്യാർഥികൾ അഭിനയിക്കുന്ന നാടകവും കലാപരിപാടികളും അരങ്ങേറും. 23ന് 100 വിദ്യാർഥികൾ അണിനിരക്കുന്ന മെഗാ തിരുവാതിരയും യാത്രയയപ്പും നടക്കും. 24ന് പൂർവ വിദ്യാർഥികളെ ആദരിക്കും. വൈകീട്ട് നാലിന് സമാപനം ഫുട്ബാളർ ഐ.എം. വിജയൻ ഉദ്ഘാടനം ചെയ്യും. സ്നേഹത്തണൽ വീടിെൻറ പ്രഖ്യാപനം, വള്ളത്തോൾ എക്സലൻസി അവാർഡ് പ്രഖ്യാപനം എന്നിവയും നടക്കും. വാർത്ത സമ്മേളനത്തിൽ മാനേജ്മെൻറ് പ്രതിനിധി മുഹമ്മദ് റാസി, പി.ടി.എ പ്രസിഡൻറ് സലീം കെ. ബാലൻ, പ്രധാനധ്യാപിക കെ.ഒ. ഉഷ, ഗോപിനാഥ് ചേന്നര, ടി.എൻ. ഷാജി, കെ.ജി. ബെന്നി, എൻ. നജ്മുദ്ദീൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.