വാറ്റുചാരായവുമായി യുവാവ് പിടിയിൽ

നിലമ്പൂർ: വിൽപനക്കായി കടത്തുകയായിരുന്ന ആറ് ലിറ്റർ വാറ്റുചാരായവുമായി യുവാവ് നിലമ്പൂർ എക്സൈസി‍​െൻറ പിടിയിലായി. അകമ്പാടം നമ്പൂരിപ്പൊട്ടി രാമത്തുപറമ്പിൽ പുരുഷോത്തമനെയാണ് നിലമ്പൂർ റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ ജലാലുദ്ദീനും സംഘവും അറസ്റ്റ് ചെയ്തത്. ചാരായത്തിന് പുറമെ വാറ്റുപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പരിശോധനക്ക് പ്രിവൻറിവ് ഓഫിസർ ബിജു പി. എബ്രഹാം, സിവിൽ എക്സൈസ് ഓഫിസർമാരായ പി.വി. സുഭാഷ്, കെ.എ. അനീഷ്, സജിനി, പ്രദീപ് കുമാർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.