പൂക്കോട്ടുംപാടം: പറമ്പ ഗവ. യു.പി സ്കൂളില്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിച്ചു. പ്രധാനാധ്യാപകന്‍ എ. പ്രദീപില്‍നിന്നും അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുജാത മാസ്റ്റർ പ്ലാന്‍ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡൻറ് വി.സി. മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ഗംഗാദേവി ശ്രീരാഗം, പി.ടി.എ വൈസ് പ്രസിഡൻറ് വി.പി. ലത്തീഫ്, പി.വി. വേണുഗോപാലൻ, മുഹമ്മദ് റാഫി, എസ്.ആർ.ജി. കണ്‍വീനര്‍മാരായ മുജീബ് റഹ്മാൻ, അജിന്‍, ശ്രീജിത്ത് കുമാര്‍, സ്റ്റാഫ് സെക്രട്ടറി എ. ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.