തുവ്വൂർ ഗ്രാമപഞ്ചായത്ത് പ്രീ പ്രൈമറി കലോത്സവം ഇന്ന്

തുവ്വൂർ: ഗ്രാമപഞ്ചായത്ത് പ്രീ പ്രൈമറി കലോത്സവം 'പാട്ടും കളീം' ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാമ്പുഴ ഗവ. എൽ.പി സ്കൂളിൽ രാവിലെ 8.30ന് തുടക്കമാകും. പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽനിന്നായി മുന്നൂറിൽപരം കുരുന്നുപ്രതിഭകൾ പങ്കെടുക്കും. കലോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തെറ്റത്ത് ബാലൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ പ്രോഗ്രാം ചെയർപേഴ്സൻ പി.ടി. രജനി, പ്രധാനാധ്യാപിക പി.പി. രമണി, ഇംബ്ലിമ​െൻറിങ് ഓഫിസർ ജോസ് കുട്ടി, പി.ടി.എ പ്രസിഡൻറ് ഷംസുദ്ദീൻ, പി.ടി.എ വൈസ് പ്രസിഡൻറ് സിദ്ദീഖ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.