വേങ്ങര: ഊരകം മലയുടെ താഴ്വരയായ മിനി ഊട്ടിയിൽ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനെതിരെ ചേറൂർ പി.പി.ടി.എം.എ വൈ.എച്ച്.എസ്.എസിലെ വിദ്യാർഥികൾ . മൊറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. സലീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളായ എം. ഫാത്തിമ ബിൻസിയ, പി. നഹല, കെ. ഷഫീക്, പി. ആകാശ് എന്നിവർ നേതൃത്വം നൽകി. പ്രിൻസിപ്പൽ കാപ്പൻ ഗഫൂർ അധ്യക്ഷത വഹിച്ചു. ഹംസ പുള്ളാട്ട്, കെ.ടി. അബ്ദുൽ ഹമീദ്, പി.കെ. ഗഫൂർ, റാഷിദ് തോട്ടശ്ശേരി തുടങ്ങിയവർ സംസാരിച്ചു. ജിയോളജി പഠനവകുപ്പില്‍ ദ്വിദിന ദേശീയ സെമിനാർ തുടങ്ങി തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ജിയോളജി പഠനവകുപ്പിെൻറ ആഭിമുഖ്യത്തിൽ ഭൗമശാസ്ത്ര മേഖലയിലെ നൂതന പ്രവണതകളും പ്രയോഗങ്ങളും എന്ന വിഷയത്തില്‍ ദ്വിദിന ദേശീയ സെമിനാര്‍ ആരംഭിച്ചു. വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. പ്രകൃതി വിഭവങ്ങള്‍ ശരിയായി വിനിയോഗിക്കുന്നതിലൂടെയും അനിയന്ത്രിതമായ ഉപയോഗം തടയുന്നതിലൂടെയും പ്രകൃതിദുരന്തങ്ങള്‍ ഒരു പരിധിവരെ തടയാനാകുമെന്ന് അദ്ദേഹം പറഞ്ഞു. സി.ഡബ്ല്യു.ആര്‍.ഡി.എം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. എ.ബി. അനിത മുഖ്യപ്രഭാഷണം നടത്തി. ജിയോളജി പഠനവകുപ്പ് മേധാവി ഡോ. പി. ആദര്‍ശ് അധ്യക്ഷത വഹിച്ചു. രാജേഷ് ഉമ്മളത്ത്, കെ.എസ്. ഷാഹിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സെമിനാര്‍ ശനിയാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.