ഗുണ്ടാ നിയമങ്ങർ പൂർണമായും പിൻവലിക്കണം.- എസ് ഐ ഒ : ഗുണ്ടാ നിയമങ്ങളുടെ ദുരുപയോഗം തടയണമെന്ന വാദം തനി കാപഠ്യമാണന്നും സ്വാതന്ത്യവും പൗരാവകാശവും പാടെ ഹനിക്കുന്നതും നീതി തേടാൻ പോലും അവസരമില്ലാത്തതുമായ കരി നിയമങ്ങൾ പാടെ റദ്ധ് ചെയ്യുകയാണ് വേണ്ടെതെന്നും ഭരണ കൂട ഭീകരതക്ക് സംശയലേശമന്യെ ഓശാന പാടുന്ന മാധ്യമ സംസ്ക്കാരം അങ്ങേയറ്റം ക്രൂരമാണന്നും എസ് ഐ ഒ സംസ്ഥാന അദ്ധ്യക്ഷൻ സി. ടി. ശുഹൈബ്. എസ് ഐ ഒ ജില്ല കമ്മിറ്റി യിൽ സംഘടിപ്പിച്ച ' സക്കരിയ്യ: നീതി നിഷേധത്തിന്റെ ഒമ്പതു വർഷങ്ങൾ ' ഡോക്യുമെന്ററി സ്ക്രിനിങ്ങ് ഓപ്പൺ ഫോറം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. എസ് ഐ ഒ ജില്ലാ പ്രസിഡൻറ് നഈം സി കെ എം അദ്ധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന ഉപാദ്ധ്യക്ഷൻ അബ്ദുസമദ് കുന്നേക്കാവ് മുഖ്യ പ്രഭാഷണം നടത്തി. ഫ്രീ സക്കരിയ ആക്ഷൻ ഫോറം അദ്ധ്യക്ഷനും നഗരസഭ കൗൺസിലറുമായ അശറഫ് ശിഫ , ജമാഅത്തെ ഇസ്ലാമി ഏരിയ അദ്ധ്യക്ഷൻ പാലാഴി കോയ, കെ. ജംഷീർ നഹ, തുടങ്ങിയവർ സംസാരിച്ചു. അഡ്വ: ഹാഷിർ കെ മുഹമദ് ഡോക്യുമെന്ററി പ്രദർശനത്തിന് നേതൃത്വം നൽകി. ജില്ല സെക്രട്ടറി അമീൻ മമ്പാട് സ്വാഗതം പറഞ്ഞു. പടം : എസ് ഐ ഒ ജില്ല കമ്മറ്റി സംഘടിപ്പിച്ച ' സക്കരിയ്യ : നീതി നിഷേധത്തിന്റെ ഒമ്പതു വർഷങ്ങൾ ഒപ്പൺ ഫോറത്തിൽ സോളിഡാരിറ്റി സംസ്ഥാന ഉപാദ്ധ്യക്ഷൻ അബ്ദുസമദ് കുന്നേക്കാവ് മുഖ്യ പ്രഭാഷണം നടത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.