മലപ്പുറം: പൊതുവിദ്യാലയങ്ങളിൽ െഎ.ടി പഠനത്തിന് കൂടുതൽ അവസരമൊരുങ്ങുന്നു. സർക്കാർ, എയ്ഡഡ് ഹൈസ്കൂളുകളിൽ ലിറ്റിൽ കൈറ്റ്സ് െഎ.ടി ക്ലബുകൾ രൂപവത്കരിച്ചാണ് പദ്ധതി. കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷനാണ് (കൈറ്റ്) ക്ലബുകൾക്ക് നേതൃത്വം നൽകുക. 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 3300 കുട്ടികൾക്ക് ഇൗ വർഷം കൈറ്റ് പരിശീലനം നൽകിയിരുന്നു. ഇതിെൻറ തുടർച്ചയായാണ് ജില്ലയിൽ തെരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ അടുത്തവർഷം ക്ലബുകൾ നിലവിൽ വരുന്നത്. ഒമ്പതാം ക്ലാസിലെ 20 മുതൽ 40വരെ കുട്ടികൾക്ക് ക്ലബിൽ അംഗത്വം നൽകും. സ്കൂളുകൾ 24നകം അപേക്ഷിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.